+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കൻ നായർ സംഗമം റാണി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി ഉത്ഘാടനം ചെയ്യും

തിരുവനന്തപുരം: വടക്കേ അമേരിക്കയിലെയും , കാനഡയിലെയും നായർ സമുദായാംഗങ്ങളുടെ കൂട്ടായ്!മയുടെ കേരളത്തിൽ വച്ചുള്ള ഒന്നാം അമേരിക്കൻ നായർ സംഗമം ജൂലൈ 29 നു തിരുവനന്തപുരത്ത് റെസിഡൻസി ടവർ ഹാളിൽ വച്ച് റാണി അശ്വതി
അമേരിക്കൻ നായർ സംഗമം റാണി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം: വടക്കേ അമേരിക്കയിലെയും , കാനഡയിലെയും നായർ സമുദായാംഗങ്ങളുടെ കൂട്ടായ്!മയുടെ കേരളത്തിൽ വച്ചുള്ള ഒന്നാം അമേരിക്കൻ നായർ സംഗമം ജൂലൈ 29 നു തിരുവനന്തപുരത്ത് റെസിഡൻസി ടവർ ഹാളിൽ വച്ച് റാണി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി ഉത്ഘാടനം നിർവഹിക്കുമെന്നു സംഗമം ചെയർമാൻ രാജേഷ് നായർ അറിയിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സുരേഷ് ഗോപി എംപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരം ,മുൻ അമേരിക്കൻ അംബാസിഡർ ടി പി ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരിക്കും. അമേരിക്കയിലെ എല്ലാ പ്രമുഖ നായർ സമുദായ നേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കും.

വടക്കേ അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി സാംസ്കാരികമായും ,സമുദായികമായും സംഘടിക്കപ്പെട്ട നായർ കുടുംബങ്ങളുടെ ഒന്നിച്ചു ചേരൽ ഒരു ചരിത്ര സംഭവം ആക്കാനാണ് സംഘടക സമിതിയുടെ തീരുമാനം.നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ സ്ഥാപകനും പ്രെസിഡന്‍റുമായ രാജേഷ് നായർ, ന്യൂയോർക്ക് നായർ ബനവലന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് കരുണാകൻ പിള്ള, മുൻ പ്രസിഡന്‍റ് അപ്പുക്കുട്ടൻ പിള്ള, നായർ അസോസിയേഷൻ ഓഫ് ശിക്കാഗോ മുൻ പ്രെസിടെന്‍റും എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രെസിഡന്‍റുമായ എം.എൻ.സി. നായർ, എൻഎസ്എസ് കാനഡ എക്സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂ ജേഴ്സി നായർ മഹാമണ്ഡലം സ്ഥാപകനും ചെയർമാനുമായ മാധവൻ നായർ എന്നിവരടങ്ങിയതാണ് സംഗമത്തിന്‍റെ മുഖ്യ സംഘാടക സമിതി .സംഗമത്തിന്‍റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ ആണ് നടക്കുന്നത്.

കൂടുതൽ വിവരങ്ങളും അമേരിക്കൻ നായർ സംഗമത്തിന്‍റെ വിശദാംശങ്ങളും ംംം.ിമശൃമെിഴമാമാ.രീാ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം