+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോണ്‍ സി. വർഗീസിനു പിന്തുണ

ന്യുയോർക്ക്: ജോണ്‍ സി. വർഗീസ് (സലിം) പ്രസിഡന്‍റായി 2020ലെ ഫോമാ കണ്‍വൻഷൻ ന്യുയോർക്കിൽ നടത്തുവാൻ ഫോമായുടെ ന്യു യോർക് മെട്രോ, എന്പയർ റീജിയൻ അംഗങ്ങളുടെ യോഗം തീരുമാനിച്ചു.ജൂലൈ ഒന്പതിനു ക്വീൻസിൽ
ഫോമാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോണ്‍ സി. വർഗീസിനു പിന്തുണ
ന്യുയോർക്ക്: ജോണ്‍ സി. വർഗീസ് (സലിം) പ്രസിഡന്‍റായി 2020ലെ ഫോമാ കണ്‍വൻഷൻ ന്യുയോർക്കിൽ നടത്തുവാൻ ഫോമായുടെ ന്യു യോർക് മെട്രോ, എന്പയർ റീജിയൻ അംഗങ്ങളുടെ യോഗം തീരുമാനിച്ചു.

ജൂലൈ ഒന്പതിനു ക്വീൻസിൽ മുൻ ആർവിപി ഡോ. ജേക്കബ് തോമസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റീജിയനിലെ എട്ട് അസോസിയേഷന്‍റെ പ്രതിനിധികൾ പങ്കെടുത്തു.

ജെ. മാത്യുസ്, ബേബി ഉൗരാളിൽ, ഏബ്രഹാം ഫിലിപ്പ്, തോമസ് കോശി, തോമസ് ടി. ഉമ്മൻ, ക്യാപ്റ്റൻ രാജു ഫിലിപ്പ്, എസ്.എസ്. പ്രകാശ്, പൊന്നച്ചൻ ചാക്കോ, ഇടിക്കുള ചാക്കോ, കോശി ഉമ്മൻ, കുര്യാക്കോസ് വർഗീസ്,അനിയൻ മൂലയിൽ, സുജിത്ത് മൂലയിൽ, അഡ്വ. സഖറിയ കാരുവേലി, ഫിലിപ്പ് മഠത്തിൽ, ജോസ് കളപ്പുരക്കൽ, ഷാജി മാത്യു, അപ്പുക്കുട്ടാൻ നായർ, കോമളൻ നായർ, ബേബി കുര്യാക്കോസ്, ബഞ്ചമിൻ ജോർജ്, ജോർജ് തോമസ്, ജോസ് ജേക്കബ് തെക്കേടം, ജെയ്സണ്‍ ജോസഫ്, പ്രിൻസ് മാർകോസ്, ബേബി ജോസ്, സജി മെറ്റ്ലൈഫ്, സാജു തോമസ് തുടങ്ങിയവർ സംസാരിച്ചു.

എന്പയർ റീജിയൻ സമ്മേളനത്തിനു ആർവിപി പ്രദീപ് നായർ, സെക്രട്ടറി സഞ്ജു കളത്തിപ്പറന്പിൽ എന്നിവർ നേതൃത്വം നൽകി.

നാഷനൽ കമ്മിറ്റി അംഗം എ.വി. വർഗീസ്, ഷിനു ജോസഫ്, തോമസ് കോശി, ജെ. മാത്യുസ്, ജോഫ്രിൻ ജോസ്, കുര്യാക്കോസ് വർഗീസ്, മാത്യു മാണി, സ്റ്റീഫൻ, വിജയൻ കുറുപ്പ്, രാജേഷ് പിള്ള, എം.എ. മാത്യു, സഞ്ജു കുറുപ്പ്, ഷോബി ഐസക്ക്, ജോർജ് ജോസഫ് മെറ്റ്ലൈഫ്, നിഷാന്ത് നായർ, ഷൈജു കളത്തിൽ, അനിയൻ യോങ്കേഴ്സ്, ജോർജ് വർക്കി, ഷോളി കുന്പിളുവേലി, സുരേഷ് നായർ തുടങ്ങിയവർ സംസാരിച്ചു.