+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെൻസലേം സെന്‍റ് ഗ്രിഗോറിയോസ് ചർച്ച് പിക്നിക് 22 ന്

ഫിലാഡൽഫിയ: ബെൻസലേം ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്‍റെ ഈവർഷത്തെ പിക്നിക് ജൂലൈ 22ന് (ശനി) നടക്കും. രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ റ്റാമെൻഡ് പാർക്കിൽ (1255 2nd tSreet Pike Southampton, PA 18966) ആണ
ബെൻസലേം സെന്‍റ് ഗ്രിഗോറിയോസ് ചർച്ച് പിക്നിക് 22 ന്
ഫിലാഡൽഫിയ: ബെൻസലേം ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്‍റെ ഈവർഷത്തെ പിക്നിക് ജൂലൈ 22ന് (ശനി) നടക്കും. രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ റ്റാമെൻഡ് പാർക്കിൽ (1255 2nd tSreet Pike Southampton, PA 18966) ആണ് പരിപാടികൾ. കായിക വിനോദവും മത്സരങ്ങളുമായി ഒരു ദിവസം മുഴുവൻ നീളുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രകൃതി രമണീയതയാൽ മനോഹരമായ പാർക്കിൽ വിവിധ ഇനങ്ങളിലുള്ള ഭക്ഷണവും സജ്ജമാക്കിയിരിക്കുന്നു. പിരുമുറുക്കം നിറഞ്ഞ ജീവിത തിരക്കുകളിൽ നിന്നുമാറി ഒരു ദിവസം മാനസികോല്ലാസത്തിനും വിനോദത്തിനുമായി മാറ്റിവയ്ക്കുവാൻ ഇടവകയിലുള്ള എല്ലാ അംഗങ്ങളേയും കുടുംബസമേതം ക്ഷണിക്കുന്നതായി ഷിബു അച്ചൻ അറിയിച്ചു.

പിക്നിക്കിന്‍റെ വിപുലമായ ക്രമീകരണങ്ങൾക്ക് ഫാ. ഷിബു വി. മത്തായിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ചെറിയാൻ കോശി 201 286 9169, ജിജി കോശി 215 820 2125.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം