+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ സഹായധനം കൈമാറി

കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ജില്ലയിലെ പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായ ധനം "
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ സഹായധനം കൈമാറി
കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ജില്ലയിലെ പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായ ധനം "കനിവ് 2017’ ജില്ലയിലെ 11 കുട്ടികൾക്ക് രണ്ടു ലക്ഷം രൂപയും ഒരു ലക്ഷം രൂപ ചികിത്സാ സഹായവും നൽകി.

പ്രസിഡന്‍റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ, ട്രഷറർ ജസ്റ്റിൻ ജയിംസ്, ചാരിറ്റി കണ്‍വീനർ അനീഷ് നായർ, അനിത ശ്രീകുമാർ എന്നിവരാണ് സംഘടനയുടെ സഹായധനം വിതരണം ചെയ്തത്.

ചുരുങ്ങിയ കാലയളവിൽ നല്ല രീതിയിൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നതിൽ കുവൈത്തിലുള്ള കോട്ടയം ജില്ലക്കാർക്ക് അഭിമാനമാണിത്. ഇനി വരും ദിവസങ്ങളിൽ കുറച്ചു കുട്ടികൾക്കു കൂടി "കനിവ് 2017’ വിദ്യാഭാസ സഹായം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ