+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 21 മുതൽ 30 വരെ

കൊപ്പേൽ (ടെക്സസ്) : കൊപ്പേൽ സെന്‍റ് അൽഫോൻസ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 21ന് (വെള്ളി) തുടക്കമാകും. ജൂലൈ 30 വരെയാണ് ആഘോഷങ്ങൾ. നോർത്ത് അമേരിക്കയിലെ സീറോ മലബാർ സഭ യുവജന
ഡാളസിൽ അൽഫോൻസാമ്മയുടെ തിരുനാൾ  ജൂലൈ 21 മുതൽ 30 വരെ
കൊപ്പേൽ (ടെക്സസ്) : കൊപ്പേൽ സെന്‍റ് അൽഫോൻസ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 21ന് (വെള്ളി) തുടക്കമാകും. ജൂലൈ 30 വരെയാണ് ആഘോഷങ്ങൾ.

നോർത്ത് അമേരിക്കയിലെ സീറോ മലബാർ സഭ യുവജന വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ ഇടവകയിലെ 36 യുവജങ്ങൾ പ്രസുദേന്തിമാരായി ചേർന്നു തിരുനാൾ ഏറ്റെടുത്തു നടത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരുനാളിനുണ്ട്.

വൈകുന്നേരം ഏഴിന് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ കൊടിയേറ്റുകർമം നിർവഹിക്കും. തുടർന്ന് ഭദ്രാവതി രൂപത ബിഷപ് മാർ ജോസഫ് അരുമച്ചാടത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ ഒന്പതു മുതൽ വൈകുന്നേരം ഏഴു വരെ ദിവ്യകാരുണ്യ ആരാധനയും വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും നടക്കും.

28ന് (വെള്ളി) രാത്രി എട്ടിന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്ന് വൈബ്രേഷൻസ്’അരങ്ങേറും. 29ന് (ശനി) വൈകുന്നേരം അഞ്ചിന് ആഘോഷമായ റാസ. രാത്രി എട്ടിന് സെന്‍റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടകം ന്ധഒറ്റമരത്തണൽ’ അരങ്ങേറും. 30ന് (ഞായർ) വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്നേഹവിരുന്നും നടക്കും.

വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാര·ാരായ ഡെന്നി ജോസഫ്, ഫ്രാങ്കോ ഡേവിസ്, ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, സെക്രട്ടറി ജെജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്‍റെ ഒരുക്കങ്ങൾ നടന്നുവരുന്നു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ