+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലില്ലിസിംഗ് യുനിസെഫ് ഗുഡ് വിൽ അംബാസഡർ

ന്യൂയോർക്ക്: കൊമേഡിയൻ, എഴുത്തുകാരി തുടങ്ങിയ നിലയിൽ യുട്യൂബിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ കനേഡിയൻ വംശജ ലില്ലിസിംഗിനെ യൂനിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറായി നിയമിച്ചു. ജൂലൈ 15ന് നടന്ന പ്രത്യേക ചടങ്ങിൽ സ
ലില്ലിസിംഗ് യുനിസെഫ് ഗുഡ് വിൽ അംബാസഡർ
ന്യൂയോർക്ക്: കൊമേഡിയൻ, എഴുത്തുകാരി തുടങ്ങിയ നിലയിൽ യുട്യൂബിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ കനേഡിയൻ വംശജ ലില്ലിസിംഗിനെ യൂനിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറായി നിയമിച്ചു.

ജൂലൈ 15ന് നടന്ന പ്രത്യേക ചടങ്ങിൽ സൂപ്പർ വുമണ്‍ എന്നറിയപ്പെടുന്ന ലില്ലി യൂണിസെഫ് അംഗങ്ങൾക്കൊപ്പം മധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് അവിടെ നിരാലംബരും നിർധനരും ദരിദ്രരുമായ കുട്ടികളെ അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചു ബോധവത്കരിക്കുന്നതിന് നടത്തിയ ശ്രമത്തിനുള്ള അംഗീകാരമായാണ് പുതിയ സ്ഥാനലബ്ദി. പുതിയ പദവി തന്നെ കൂടുതൽ ഉത്തരവാദിത്വത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും അതിൽ എനിക്ക് സംതൃപ്തിയുണ്ടെന്നും ലില്ലി പ്രതികരിച്ചു.

യൂനിസെഫിന്‍റെ ഇന്ത്യൻ പ്രതിനിധി യാസ്മിൻ അലി ഹക്ക്, ലില്ലിയെ റോൾ മോഡലായാണ് വിശേഷിപ്പിച്ചത്. പഞ്ചാബിൽ നിന്നുള്ള മൽവിന്ദർ- സുക് വിന്ദർ സിംഗ് ദന്പതികളുടെ മകളായി 1988 ൽ ടൊറന്േ‍റായിലായിരുന്നു ലില്ലിയുടെ ജനനം.2010 ഒക്ടോബറിൽ ആരംഭിച്ച ചാനലിന് രണ്ട് ബില്യണിലധികം പേരാണ് കാഴ്ചക്കാരായുണ്ടായിരുന്നത്. എന്‍റർടൈൻമെന്‍റ് 2017 ഫോർബ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ലില്ലി. നല്ലൊരു ഗായിക കൂടിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ