+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐഎഎസ് വിജയിയെ ആദരിച്ചു

കുവൈത്ത്: ഇടുക്കിയുടെ പിന്നോക്ക അവസ്ഥയോടു പൊരുതി സാധാരണ സ്കൂളിൽ പഠിച്ച് ഐഎഎസ് കരസ്ഥമാക്കിയ ഇടുക്കിയുടെ അഭിമാനം അർജുൻ പാണ്ഡ്യൻ ഐഎഎസിനെ ഇടുക്കി അസോസിയേഷൻ കുവൈറ്റ് ആദരിച്ചു. ജൂലൈ 16ന് കട്ടപ്പനയിൽ
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐഎഎസ് വിജയിയെ ആദരിച്ചു
കുവൈത്ത്: ഇടുക്കിയുടെ പിന്നോക്ക അവസ്ഥയോടു പൊരുതി സാധാരണ സ്കൂളിൽ പഠിച്ച് ഐഎഎസ് കരസ്ഥമാക്കിയ ഇടുക്കിയുടെ അഭിമാനം അർജുൻ പാണ്ഡ്യൻ ഐഎഎസിനെ ഇടുക്കി അസോസിയേഷൻ കുവൈറ്റ് ആദരിച്ചു.

ജൂലൈ 16ന് കട്ടപ്പനയിൽ നടന്ന അനുമോദനയോഗം റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോണി കുളന്പള്ളി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അർജുൻ പാണ്ഡ്യൻ കാഷ് അവാർഡും പ്രശംസാപത്രവും സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ സാധാരണക്കാരുടെ കുട്ടികൾക്ക് താനൊരു പ്രചോതനമാകുമെങ്കിൽ അതാണ് തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നതെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു.

വൈസ് പ്രസിഡന്‍റ് ടോം എടയോടി അധ്യക്ഷത വഹിച്ചു. റോയ് തുണ്ടിയിൽ, സെക്രട്ടറി ഷംല ബിജു എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ