+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എംസിസി ഫാമിലി കോണ്‍ഫറൻസ് ഒക്ടോബർ 28, 29 തീയതികളിൽ

ഷിക്കാഗോ: 2017 ഒക്ടോബർ 28,29 തീയതികളിൽ ഷിക്കാഗോ സീറോ മലബാർ ചർച്ചിൽ വച്ചു നടത്തപ്പെടുന്ന എസ്എംസിസി ഫാമിലി കോണ്‍ഫറൻസിൽ ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും, രൂപതാ സഹായ മെത്ര
എസ്എംസിസി ഫാമിലി കോണ്‍ഫറൻസ് ഒക്ടോബർ 28, 29 തീയതികളിൽ
ഷിക്കാഗോ: 2017 ഒക്ടോബർ 28,29 തീയതികളിൽ ഷിക്കാഗോ സീറോ മലബാർ ചർച്ചിൽ വച്ചു നടത്തപ്പെടുന്ന എസ്എംസിസി ഫാമിലി കോണ്‍ഫറൻസിൽ ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും, രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും പങ്കെടുക്കും.

ഫാമിലി കോണ്‍ഫറൻസിന്‍റെ ആദ്യദിനമായ ഒക്ടോബർ 28-നു ശനിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. അതിനുശേഷം കോണ്‍ഫറൻസിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിക്കും. തുടർന്നു വിവിധ പാനലുകൾ രൂപീകരിച്ച് ചർച്ചകൾ നടത്തുന്നതാണ്. അന്നേദിവസം തന്നെ അടുത്ത രണ്ടുവർഷത്തേക്കുള്ള എസ്എംസിസി ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതാണ്. വൈകുന്നേരം ആറോടെ കൾച്ചറൽ പ്രോഗ്രാമും സിറ്റ് ഡൗണ്‍ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 29-നു ഞായറാഴ്ച വിശുദ്ധ ബലിയോടെ പരിപാടികൾ സമാപിക്കും.

ഷിക്കാഗോ എസ്എംസിസി അംഗങ്ങളാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ജോണ്‍സണ്‍ കണ്ണൂക്കാടൻ കോണ്‍ഫറൻസ് ചെയർമാനായി പ്രവർത്തിക്കും. ഷിബു കുര്യൻ, മേഴ്സി കുര്യാക്കോസ്, സണ്ണി വള്ളിക്കളം, കുര്യാക്കോസ് തുണ്ടപ്പറന്പിൽ, ജയിംസ് ഓലിക്കര എന്നിവരും വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കും.

എസ്എംസിസിയുടെ ആത്മീയാചാര്യനായ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കലിന്‍റെ (ഹൂസ്റ്റണ്‍) നേതൃത്വത്തിലാണ് കോണ്‍ഫറൻസ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. നാഷണൽ പ്രസിഡന്‍റ് ബോസ് കുര്യൻ, സെക്രട്ടറി സിജിൽ, ബോർഡ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവരും കോണ്‍ഫറൻസിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം