+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈക്കം വിജയലക്ഷ്മി അമേരിക്കയിൽ

ഹൂസ്റ്റണ്‍: അകക്കണ്ണിന്‍റെ കരുത്തിൽ ലോകം തന്നെ വിരൽതുന്പിൽ ആക്കിയ ഗായത്രി വൈക്കം വിജയലക്ഷ്മി ന്ധപൂമരം 2017’ എന്ന സ്റ്റേജ് ഷോയോടൊപ്പം അമേരിക്കയിൽ സന്ദർശനം നടത്തുന്നു. പൂമരം ത്തിൽ തന്‍റെ ഗാനങ്ങളും അ
വൈക്കം വിജയലക്ഷ്മി അമേരിക്കയിൽ
ഹൂസ്റ്റണ്‍: അകക്കണ്ണിന്‍റെ കരുത്തിൽ ലോകം തന്നെ വിരൽതുന്പിൽ ആക്കിയ ഗായത്രി വൈക്കം വിജയലക്ഷ്മി ന്ധപൂമരം 2017’ എന്ന സ്റ്റേജ് ഷോയോടൊപ്പം അമേരിക്കയിൽ സന്ദർശനം നടത്തുന്നു. പൂമരം ത്തിൽ തന്‍റെ ഗാനങ്ങളും അതോടൊപ്പം രാഗേഷ് ചേർത്തല എന്ന പുല്ലാങ്കുഴലിന്‍റെ രാജകുമാരനുമൊത്തുള്ള ഫ്യൂഷൻ പരീക്ഷണത്തിനും വേദി ആകും വിജയലക്ഷ്മിയുടെ അമേരിക്കൻ സന്ദർശനം.

കാറ്റേ കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ എന്ന ഗാനവുമായി മലയാളികളുടെ മനസിൽ ഇന്നലെകളെ തൊട്ടു ഉണർത്തിയ പ്രിയ കലാകാരി തന്‍റെ അമേരിക്കൻ പര്യടനം ഒരു അവിസ്മരണീയ അനുഭവം എല്ലാ മലയാളികൾക്കും നല്കാനുള്ള തീവ്ര പരിശ്രമത്തിലാണ്.

ചന്ദ്ര ഏട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെ മലയാളികളുടെ നായിക സങ്കല്പത്തിൽ സ്വത്സിദ്ധമായ അഭിനയം കൊണ്ട് പ്രിയങ്കരി ആയ അനുശ്രീയും മിമിക്രിയുടെ കാരണവൻ അബി, അനൂപ് ചന്ദ്രൻ, രൂപശ്രീ, അരിസ്റ്റോ സുരേഷ്, ആത്മസഖി എന്ന സീരിയലിൽ സത്യജിത് ആയി തകർത്തഭിനയിക്കുന്ന പുതുതലമുറയുടെ പ്രിയങ്കരൻ റേയ്ജൻ രാജൻ, മിന്നലേ ജിനു, വിനീത് തുടങ്ങിയ 17 ഓളം കലാകാരൻമാർ അണിനിരക്കുന്ന സ്റ്റേജ് ഷോ ആണ് പൂമരം 2017.

വിവരങ്ങൾക്ക്: ഡോ. രഞ്ജിത് പിള്ള 7134177472

റിപ്പോർട്ട്: ജീമോൻ റാന്നി