+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയെ ശരിയായ ദിശയിൽ നയിക്കുന്നതിനും പൗര·ാരുടെ സംരക്ഷണത്തിനും ആവശ്യമായ അമാനുഷിക ദൈവിക ജ്ഞാനം ലഭിക്കുന്നതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേർന്ന ഇവാഞ്ചലിക്കൽ പാസ്റ്
ട്രംപിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയെ ശരിയായ ദിശയിൽ നയിക്കുന്നതിനും പൗര·ാരുടെ സംരക്ഷണത്തിനും ആവശ്യമായ അമാനുഷിക ദൈവിക ജ്ഞാനം ലഭിക്കുന്നതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേർന്ന ഇവാഞ്ചലിക്കൽ പാസ്റ്റേഴ്സ് ഓവൽ ഓഫീസിൽ ട്രംപിനുവേണ്ടി പ്രത്യേക പ്രാർഥന നടത്തി.

കണ്ണുകളടച്ച് നമ്രശിരസ്ക്കനായി, ധ്യാനനിരതനായി നിന്നിരുന്ന പ്രസിഡന്‍റ് ട്രംപിന്‍റെ തലയിലും ശരീരത്തിലും കൈകൾ വച്ച് പ്രാർഥിക്കുന്നതിന്‍റെ ചിത്രം ഇവാഞ്ചലിക്കൽ പാസ്റ്റർ റോഡ്നി ഹവാർഡ് ബ്രൗണിയാണ് പുറത്തുവിട്ടത്. അമേരിക്കയിൽ ആത്മായ ഉണർവ് ലഭിക്കുന്നതിന് പ്രാർഥന പ്രയോജനപ്പെടുമെന്ന് പാസ്റ്റർ പോള വൈറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. ടെക്സസ് പ്ലാനോ പ്രിസ്റ്റൻ വുഡ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ ജാക്ക് ഗ്രഹാം, മുൻ റിപ്പബ്ലിക്കൻ മിസിസോട്ട കോണ്‍ഗ്രസ് പ്രതിനിധി മിഷ്ൽ ബാച്ച്മാൻ, ലിബർട്ടി യൂണിവേഴ്സിറ്റി (വെർജീനിയ) വൈസ് പ്രസിഡന്‍റ് ജോണി റൂർ, അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക് പെൻസ് തുടങ്ങിയവർ പ്രാർഥനയിൽ പങ്കെടുത്തു.

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വൈറ്റ് ഇവാഞ്ചലിക്കൽ വിഭാഗത്തിന്‍റെ 81% വോട്ടുകളാണ് ട്രംപിന് ലഭിച്ചതെന്ന് കണക്കുകൾ ചൂണ്ടികാണിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ