+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബഹ്റൈൻ ലാൽ കെയേഴ്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് 2017 19 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഗുദേബിയ ടെസ്റ്റ് ബഡ്സ് റെസ്റൊറന്‍റിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ചു തെരഞ്ഞെടുത്തു. ജഗത് കൃഷ്ണകുമാർ (പ്രസിഡന്‍റ്), ഫൈ
ബഹ്റൈൻ ലാൽ കെയേഴ്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് 2017 - 19 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഗുദേബിയ ടെസ്റ്റ് ബഡ്സ് റെസ്റൊറന്‍റിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ചു തെരഞ്ഞെടുത്തു.

ജഗത് കൃഷ്ണകുമാർ (പ്രസിഡന്‍റ്), ഫൈസൽ എഫ് എം (സെക്രെട്ടറി), ഷൈജു കെകെ (ട്രെഷറർ) എന്നിവർ നേതൃത്വം നൽകുന്ന 23 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയെ ആണ് അടുത്ത രണ്ടു വർഷത്തേക്ക് ബഹ്റൈൻ ലാൽ കേയെര്സിനെ മുന്നോട്ടു നയിക്കാൻ എതിരില്ലാതെ തിരഞ്ഞെടുത്തത്.

മറ്റു കമ്മറ്റി അംഗങ്ങൾ: പ്രജിൽ പ്രസന്നൻ & ടിറ്റോ ഡേവിസ് (വൈ. പ്രസിഡന്‍റ്) , മനോജ് മണികണ്ടൻ &, അരുണ്‍ തൈക്കാട്ടിൽ (ജോ.സെക്രെട്ടറി) , അജി ചാക്കോ (അസ്സി. ട്രെഷറർ), സുബിൻ സുരേന്ദ്രൻ & രാജു ടി.ടി (മെംബെർഷിപ് ), അജീഷ് മാത്യു & അരുണ്‍ നെയ്യാർ (സ്പോർട്സ്), നന്ദൻ പി & രാജേഷ് രവീന്ദ്രൻ (ചാരിറ്റി), മണിക്കുട്ടൻ & വൈശാഖ് പറവത്ത് (ബ്ലഡ് ഡോണേഷൻ), അനു എബ്രഹാം & സോനു മൈക്കെൾ (മെഡിക്കൽ ക്യാന്പ്), കിരീടം ഉണ്ണി, നവീൻ നന്പ്യാർ & ശ്യാം ദാസ് ഇളവൂർ (പബ്ലിസിറ്റി), ഗോപേഷ് മേലൂട് & ജസ്റ്റിൻ ഡേവിസ് (ആർട്സ് & കൾച്ചറൽ).