+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പകരം, ഒരു പുസ്തകം മാത്രം' ഫിലിം പ്രദർശിപ്പിച്ചു

റിയാദ്: പ്രസിദ്ധ സാഹിത്യകാരൻ പെരുന്പടവം ശ്രീധരന്‍റെ ’ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത "In Return: Just a Book"
റിയാദ്: പ്രസിദ്ധ സാഹിത്യകാരൻ പെരുന്പടവം ശ്രീധരന്‍റെ ’ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത "In Return: Just a Book" (പകരം, ഒരു പുസ്തകം മാത്രം ) എന്ന ഡോക്യഫിക്ഷൻ ഫിലിം റിയാദ് ചില്ല സർഗവേദിയുടെ പ്രതിമാസ വായനാപരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു

45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ സൗദി അറേബ്യയിലെ ആദ്യപ്രദർശനമാണിത്. വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയും അദ്ദേഹത്തിൻറെ സ്റ്റെനോഗ്രാഫർ ആയി ഏതാനും ദിവസങ്ങൾ ജോലിചെയ്ത അന്നയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് ന്ധഒരു സങ്കീർത്തനം പോലെന്ധ യുടെ പ്രമേയം. താനൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യൻ സാഹിത്യത്തിലുള്ള പരിചയത്തിന്‍റെ പിൻബലത്തിൽ തികച്ചും ഭാവനാത്മകമായി ആവിഷ്കരിക്കുകയാണ് പെരുന്പടവം ശ്രീധരൻ ചെയ്യുന്നത്. ഇതിലെ ചില സന്ദർഭങ്ങൾ കോർത്തിണക്കി സെൻറ് പീറ്റേഴ്സ്ബർഗ്ഗ് നഗരത്തിലെ ദസ്തയേവ്സ്കിയുടെ വീട്ടിലും (ഇപ്പോൾ മ്യൂസിയം) പെരുന്പടവത്തുമായാണ് ന്ധപകരം, ഒരു പുസ്തകം മാത്രംന്ധ ചിത്രീകരിച്ചിരിക്കുന്നത്.

ദസ്തയേവ്സ്കിയും അന്നയുമായി പ്രസിദ്ധ റഷ്യൻ അഭിനേതാക്കൾ വ്ളദിമിർ പോസ്നിക്കോവും ഒക്സാന കാർമിഷിനയും വേഷമിട്ടു. പുറമെ നോവലിസ്റ്റായ പെരുന്പടവം ശ്രീധരനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സക്കറിയ തന്നെയാണ് ശബ്ദം നൽകിയത്. ശരത്തിന്‍റെതാണ് സംഗീതം. ബേബി മാത്യു സോമതീരം നിർമ്മിച്ച ഡോക്യൂമെന്‍ററിയുടെ ഛായാഗ്രാഹണം കെ.ജി.ജയനും, എഡിറ്റിംഗ് അജിത് കുമാർ ബി.യുമാണ് നിർവഹിച്ചിരിക്കുന്നത്.

ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്‍റെ പുനർവായന പ്രിയ സന്തോഷ് നടത്തി. അന്നയുമായി ബന്ധപ്പെടുന്നതിന് കാരണമായ ന്ധചൂതാട്ടക്കാരൻ ന്ധ എന്ന നോവെല്ലയുടെ രചനക്ക് ആസ്പദമായ ദസ്തയേവ്സ്കിയുടെ ആദ്യ യൂറോപ്പ് യാത്രയും ചൂതാട്ട അനുഭവങ്ങളും പോളിന സുസ്ലോവയെന്ന യുവതിയുമായുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്ണപ്രണയവും ആകസ്മികമായ വേർപിരിയലും പ്രതിപാദിക്കുന്ന "A writer in his time" എന്ന ജോസഫ് ഫ്രാങ്കിൻറെ ബൃഹദ് ജീവചരിത്രത്തിൽ നിന്നുള്ള ഏതാനും അധ്യായങ്ങൾ ആർ മുരളീധരൻ അവതരിപ്പിച്ചു.

അന്നയുമായുള്ള വിവാഹത്തിനുശേഷം ദസ്തയേവ്സ്കിയുടെ 1867 -1871 കാലഘട്ടത്തെ യൂറോപ്യൻ ജീവിതത്തെ ആവിഷ്കരിക്കുന്ന സോവിയറ്റ് എഴുത്തുകാരൻ ലയണിഡ് ട്സിപ്കിൻറെ നോവൽ ന്ധസമ്മർ ഇൻ ബെഡൻ ബെഡൻന്ധ -ൻറെ വായനാനുഭവം ഇക്ബാൽ കൊടുങ്ങല്ലൂർ പങ്കുവച്ചു.

ടി.ആർ.സുബ്രഹ്മണ്യൻ തുടക്കം കുറിച്ച പരിപാടിയിൽ, ജയചന്ദ്രൻ നെരുവന്പ്രം, അനിത നസിം, റസൂൽ സലാം, സിജിൻ കോവല്ലൂർ, നിജാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു നൗഷാദ് കോർമത്ത് മോഡറേറ്റർ ആയി.