+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വീൻസിലെ രണ്ടാമത് ഇന്ത്യാ ഡേ പരേഡിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂയോർക്ക്: ഹിൽ സൈഡ് അവന്യുവിൽ ഓഗസ്ററ് 12 നു നടത്തുന്ന ക്വീൻ സിലെ രണ്ടാമത് ഇന്ത്യാഡേ പരേഡിന്‍റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു. ഫ്ളോറൽ പാർക്ക് ബെൽറോസ് മർച്ചന്‍റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ
ക്വീൻസിലെ രണ്ടാമത്  ഇന്ത്യാ ഡേ പരേഡിന്‍റെ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക്: ഹിൽ സൈഡ് അവന്യുവിൽ ഓഗസ്ററ് 12 -നു നടത്തുന്ന ക്വീൻ സിലെ രണ്ടാമത് ഇന്ത്യാഡേ പരേഡിന്‍റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു. ഫ്ളോറൽ പാർക്ക് ബെൽറോസ് മർച്ചന്‍റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ വിവിധ ഇന്ത്യൻ അമേരിക്കൻ സംഘടനകളുടെ സഹകരണത്തോടെയാണ് പരേഡ് നടക്കുന്നത്. പരേഡിൽ പങ്കെടുക്കുവാനും ഫ്ളോട്ടുകൾ സ്പോണ്‍സർ ചെയ്യുവാനും താല്പര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിക്കുന്നു. ഹിൽസൈഡ് അവന്യുവിലെ 263 സ്ട്രീറ്റിൽ നിന്നുമാണ് ഈ വർഷം പരേഡ് ആരംഭിക്കുന്നത്. മലയാളി സമൂഹത്തിന്‍റെ വന്പിച്ച സാന്നിധ്യമാണ് കഴിഞ്ഞ വർഷത്തെ പരേഡിൽ ഉണ്ടായിരുന്നത്.

ഗ്ലെൻ ഓക്സിലെ സന്തൂർ ഇന്ത്യൻ റെസ്റ്റാറ്റാന്‍റിൽ കൂടിയ പരേഡ് കമ്മിറ്റിയുടെ യോഗത്തിൽ വച്ചു ഈ വർഷത്തെ പരേഡ് വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു. ആലോചനാ യോഗത്തിൽ കോശി ഉമ്മൻ, വി എം ചാക്കോ, തോമസ് റ്റി ഉമ്മൻ, ചാക്കോ കോയിക്കലേത്ത്, ഡോ. ജേക്കബ് തോമസ്, ആഷാ മാന്പിള്ളി, ജോജോ തോമസ്, ജേസണ്‍ ജോസഫ്, ജോർജ് കൊട്ടാരം. ജോസഫ് ജോർജ്, പൗലോസ് പെരുമറ്റം, പട്ട·ാരേത്ത് മാത്യു, ഷാജു സാം, വര്ഗീസ് ലൂക്കോസ്, ഡോണ്‍ തോമസ്, ജോസ് ജേക്കബ്, പോൾ ചുള്ളിയിൽ, ഹേമന്ത് ഷാ, കൃപാൽ സിംഗ്, ഷിബു എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്: തോമസ് റ്റി. ഉമ്മൻ