+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ ക്നാനായ ഒളിന്പിക്സ് ശ്രദ്ധേയമായി

ഷിക്കാഗോ: ഷിക്കാഗോ കെസിഎസിന്‍റെ ആഭിമുഖ്യത്തിൽ ജൂലൈ എട്ടാം തീയതി മോർട്ടൻ ഗ്രോവിലുള്ള സെന്‍റ് പോൾ വുഡ്സ് പാർക്കിൽ വച്ച് നടത്തപ്പെട്ട ഒളിന്പിക്സ് ശ്രദ്ധേയമായി. കെസിഎസ് സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. എബ്
ഷിക്കാഗോ ക്നാനായ ഒളിന്പിക്സ്  ശ്രദ്ധേയമായി
ഷിക്കാഗോ: ഷിക്കാഗോ കെസിഎസിന്‍റെ ആഭിമുഖ്യത്തിൽ ജൂലൈ എട്ടാം തീയതി മോർട്ടൻ ഗ്രോവിലുള്ള സെന്‍റ് പോൾ വുഡ്സ് പാർക്കിൽ വച്ച് നടത്തപ്പെട്ട ഒളിന്പിക്സ് ശ്രദ്ധേയമായി. കെസിഎസ് സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. എബ്രഹാം മുത്തോലത്തും, സെന്‍റ് മേരീസ് ഇടവക വികാരി റവ. ഫാ. തോമസ് മുളവനാലും ചേർന്ന് ഒളിന്പിക്സ് ഉദ്ഘാടനം ചെയ്തു. രാവിലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഒളിന്പിക്സിൽ കെസിഎസ് പ്രസിഡന്‍റ് ബിനു പൂത്തുറ സലൂട്ട് സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ സ്വാഗതവും, ട്രഷറർ ഷിബു മുളയാനിക്കുന്നേൽ നന്ദിയും പറഞ്ഞു. ജോയിന്‍റ് സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ, കെ.സി.സി.എൻ.എ. വൈസ് പ്രസിഡന്‍റ് മേയമ്മ വെട്ടിക്കാട്ട്, റീജിയണൽ വൈസ് പ്രസിഡന്‍റ് ജെയ്മോൻ നന്ദികാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

ഷിക്കാഗോയിലെ ക്നാനായ കുടുംബങ്ങളെ നാല് ഫൊറോനാ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ വാശിയേറിയ കായികമത്സരങ്ങൾക്ക് കെ.സി.എസ്. ഒൗട്ട്ഡോർ കമ്മറ്റി ചെയർമാൻ ജോജോ ആലപ്പാട്ട്, കമ്മറ്റി അംഗങ്ങളായ കുഞ്ഞുമോൻ തത്തംകുളം, മോനിച്ചൻ പുല്ലാഴിയിൽ, ഉണ്ണി തേവർമറ്റത്തിൽ, വിവിധ ഫൊറോനാ കോർഡിനേറ്റേഴ്സായ അജോമോൻ പൂത്തുറയിൽ, മാത്യു തട്ടാമറ്റം, ജീവൻ തോട്ടിക്കാട്ട്, നീൽ എടാട്ട്, ജോസ് മണക്കാട്, ആനന്ദ് ആകശാല, ഫെബിൻ കണിയാലിൽ, ജെയ്മോൻ നന്ദികാട്ട്, സിറിയക് കൂവക്കാട്ടിൽ, ജോയി തേനാകര, നിണൽ മുണ്ടപ്ലാക്കിൽ, ജെസ്മോൻ പുറമഠത്തിൽ, നിമി തുരുത്തുവേലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈകിട്ട് എട്ടോടുകൂടി സമാപിച്ച ഒളിന്പിക്സിൽ ഏകദേശം 600 ൽപ്പരം ആൾക്കാർ പങ്കെടുക്കുകയുണ്ടായി.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ