+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് കെ എംസിസി സെമിനാർ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി:ഇന്ത്യയിൽ നടക്കുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ കുവൈത്ത് കെ എംസിസി സെമിനാറും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സയ്യിദ് നാസർ
കുവൈത്ത് കെ എംസിസി സെമിനാർ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി:ഇന്ത്യയിൽ നടക്കുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ കുവൈത്ത് കെ എംസിസി സെമിനാറും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ എംസിസി പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കണ്ണേത്ത്, നിസാർ കെ.വി., ചാക്കോ ജോർജുട്ടി, ടി.പി. അബ്ദുൽ അസീസ്,ഷംസുദ്ദീൻ ഫൈസി, മനാഫ് മാത്തോട്ടം, ഫൈസൽ മഞ്ചേരി, അബ്ദുള്ള വടകര, സി.പി. അബ്ദുൽ അസീസ്, സുരേഷ് മാത്തൂർ, ഡോ.മുഹമ്മദ് അലി, ഹംസ പയ്യന്നൂർ, കേന്ദ്ര സെക്രട്ടറി സലാം ചെട്ടിപ്പടി, കുവൈത്ത് കെ എംസിസി മീഡിയ ജനറൽ കണ്‍വീനർ എൻജിനിയർ മുഷ്താഖ് എന്നിവർ സംസാരിച്ചു. കുവൈത്ത് കെ എംസിസി കേന്ദ്ര വൈസ് പ്രസിഡന്‍റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ വിഷയം അവതരിപ്പിച്ചു. മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത മോഡറേറ്ററായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ