പാരീസ്: ഫ്രാൻസും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ കരുത്തു കുറയ്ക്കാൻ ഒരു സാഹചര്യത്തിനും സാധിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.
ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കാനാണ് മാക്രോണിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് ട്രംപ് എത്തിയത്. പരേഡിൽ ഫ്രഞ്ച് സൈനികർക്കൊപ്പം യുഎസ് സൈനികരും പങ്കെടുത്തു. വ്യോമാഭ്യാസത്തിലും യുഎസ് സൈന്യം സാന്നിധ്യമറിയിച്ചു.
യുഎസും ഫ്രാൻസും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ട്രംപിന്റെ സന്ദർശനമെന്ന് മാക്രോണ്‍ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫ്രാൻസിനെയും യുഎസിനെയും അകറ്റാൻ ഒന്നിനുമാകില്ല: മാക്രോണ്‍
08:47 PM Jul 15, 2017 | Deepika.com