+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒന്നിച്ചണിനിരക്കാൻ ആഹ്വാനം ചെയ്ത് സാഹോദര്യ സംഗമം

കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്നേഹികളെയും അണിനിരത്തി കെഐജി കുവൈത്ത് “ഫാഷിസ്റ്റ് വിരുദ്ധ സഹോദര
ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒന്നിച്ചണിനിരക്കാൻ ആഹ്വാനം ചെയ്ത് സാഹോദര്യ സംഗമം
കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്നേഹികളെയും അണിനിരത്തി കെഐജി കുവൈത്ത് “ഫാഷിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം” സംഘടിപ്പിച്ചു.

ജൂലൈ 14ന് വൈകുന്നേരം 5.30ന് അബാസിയ ടൂറിസ്റ്റിക് പാർക്കിന്? സമീപമുള്ള മറീന ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ക്ലാസിക്കൽ ഫാസിസത്തേക്കാൾ അപകടകരവും ആഴത്തിൽ വേരുകളുള്ളതുമാണ് ഇന്ത്യൻ ഫാസിസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭിന്നതകളും മാറ്റിവച്ച് ഈ വിപത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടത് അനിവാര്യമാണ്? ഈ ഘട്ടത്തിലും നാം ഉണർന്ന് പ്രവര്ത്തിച്ച് പ്രതിരോധം ഉയർത്തിയില്ലെങ്കിൽ രാജ്യത്തിന്‍റെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഐജി പ്രസിഡന്‍റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജോണ്‍ മാത്യൂ, കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, സീറോ മലബാർ സഭ പ്രതിനിധി ജോർജ് കാലയിൽ, കല ആർട്ട് കുവൈത്ത് പ്രസിഡന്‍റ് സാംകുട്ടി തോമസ്, ഒഐസിസി പ്രതിനിധി കൃഷ്ണന് കടലുണ്ടി, ഐഎംസിസി ചെയർമാൻ സത്താർ കുന്നില്, കുവൈത്ത് കെ എംസിസി പ്രതിനിധി ബഷീർ ബാത്ത, ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പ്രതിനിധി സയ്യിദ് അബ്ദുറഹ്മാന്, കെകെഐസി ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ അസീസ്, ആം ആദ്മി സൊസൈറ്റി പ്രസിഡന്‍റ് മുബാറക് കാന്പ്രത്ത്, കെകഐംഎ വൈസ് ചെയര്മാൻ അബ്ദുൽ ഫത്താഹ് തയ്യില്, തനിമ ചെയർമാൻ ബാബുജി ബത്തേരി, കേരള അസോസിയേഷന് കുവൈത്ത് പ്രതിനിധി ശ്രീംലാൽ മുരളി, വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡന്‍റ് അനിയൻകുഞ്ഞ്, വനിതാ വേദി നേതാവ് ടോളി തോമസ്, ഇസ്ലാമിക് വിമൻസ് അസോസിയേഷൻ പ്രസിഡന്‍റ മഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ്, ഇസ്?ലാമിക് കൗണ്‍സിൽ നേതാവ് ഹംസ ബാഖവി, പി.സി.എഫ് പ്രതിനിധി അഹമ്മദ് കീരിത്തോട്, കെഐജി വൈസ് പ്രസിഡന്‍റ് സക്കീർ ഹുസൈന് തുവ്വൂർ, ആക്ടിംഗ് ജനറൽ സെക്രട്ടറി എം.കെ. നജീബ്, വെസ്റ്റ് മേഖല പ്രസിഡന്‍റ് ഫിറോസ് ഹമീദ് എന്നിവർ സംസാരിച്ചു. ഡോക്യുമെന്‍ററി അവതരണത്തിന് റഫീഖ് ബാബു, ജസീൽ, ഫായിസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ