+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ ശക്തമായ പരിശോധന; നിരവധി അനധികൃത താമസക്കാരെ പിടികൂടി

ഫഹാഹീൽ: കുവൈറ്റിൽ താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്ന നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഹമദി ഗവർണറേറ്റ് കേന്ദ്രീകരിച്ചു നടന്ന മിന്നൽ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സിവിൽ വേഷധാര
കുവൈറ്റിൽ ശക്തമായ പരിശോധന; നിരവധി അനധികൃത താമസക്കാരെ പിടികൂടി
ഫഹാഹീൽ: കുവൈറ്റിൽ താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്ന നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഹമദി ഗവർണറേറ്റ് കേന്ദ്രീകരിച്ചു നടന്ന മിന്നൽ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സിവിൽ വേഷധാരികളായ ഉദ്യോഗസ്ഥ·ാർ കടകളിൽ കയറിയും വാഹനങ്ങൾ നിർത്തിയുമായിരുന്നു പരിശോധന നടത്തിയത്. സ്വന്തം സ്പോണ്‍സറുടെ കീഴിലല്ല ജോലിചെയ്യുന്നതെന്ന് പിടിയിലായവരിൽ ഗാർഹികത്തൊഴിലാളി വീസയിലുള്ളവരും ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു തെരയുന്ന ചിലരും ഉൾപ്പെടും.

ഇഖാമ കാലാവധി തീർന്നവരും പിടിയിലായിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് പിടിയിലായവരുടെ യഥാർഥ സ്പോണ്‍സർമാരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അവർക്ക് പുതുതായി വിദേശികളെ കൊണ്ടുവരുന്നതിന് വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ അനധികൃത താമസത്തിന് പിടിയിലായ 88 വിദേശികളെ നാടുകടത്തുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ