+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖുർആൻ വിജ്ഞാന പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ജിദ്ദ: വിഷൻ റമദാൻ 1438 കാന്പയിനോടനുബന്ധിച്ചു ജിദ്ദ ജംഇയ്യത്തുൽ അൻസാറിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന മത്സര ഫലം പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ഫാദി ഷാഹുൽ ഹ
ഖുർആൻ വിജ്ഞാന പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ജിദ്ദ: വിഷൻ റമദാൻ 1438 കാന്പയിനോടനുബന്ധിച്ചു ജിദ്ദ ജംഇയ്യത്തുൽ അൻസാറിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന മത്സര ഫലം പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ഫാദി ഷാഹുൽ ഹമീദ് (വളപട്ടണം) ഒന്നാം സ്ഥാനത്തിന് അർഹനായി. മുഹമ്മത് ഫർഹാൻ (കൊല്ലം), അബ്ദുൽ ബാസിത് (പാണക്കാട്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആയിശ വഫ കല്ലേങ്ങൽ (മക്കരപ്പറന്പ്) പ്രത്യേക സമ്മാനത്തിന് അർഹയായി. ജൂനിയർ വിഭാഗത്തിൽ അസീൽ ഷിഹാബ് (കരുവാരകുണ്ട്) ഒന്നാം സ്ഥാനവും മുഹമ്മദ് ഷഹീൻ (പാണ്ടിക്കാട് ) രണ്ടാം സ്ഥാനവും നേടിയപ്പോൾ മൂന്നാം സ്ഥാനം മുഹമ്മദ് ആദിൽ (ഹൈദരാബാദ്) ദിയ സമീർ (മക്കരപറന്പ്) എന്നിവർ പങ്കിട്ടു. വിജയികൾക്കുള്ള സമ്മാനങ്ങളും എ ഗ്രേഡ് നേടിയവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കുമുള്ള സർട്ടിഫിക്കറ്റുകളും ജൂലൈ 21 ന് വെള്ളിയാഴ്ച വൈകിട്ട് 7:30 ന് ഷറഫിയ്യ ഇന്പാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന പൊതു പരിപാടിയിൽ വിതരണം നടത്തുമെന്ന് പരീക്ഷാ കോഓർഡിനേറ്റർ എം, എ കരീം അറിയിച്ചു, പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുന്പല്ലൂർ