+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ. അഹമ്മദ് പുരസ്കാരം തെന്നല മൊയ്തീൻകുട്ടിക്ക്

റിയാദ്: റിയാദ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ഏർപെടുത്തിയ പ്രഥമ ഇ. അഹമദ് പുരസ്കാരം ജീവകാരുണ്യരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച തെന്നല മൊയ്തീൻകുട്ടിക്ക്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ അധ്യക്ഷനും
ഇ. അഹമ്മദ്  പുരസ്കാരം തെന്നല മൊയ്തീൻകുട്ടിക്ക്
റിയാദ്: റിയാദ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ഏർപെടുത്തിയ പ്രഥമ ഇ. അഹമദ് പുരസ്കാരം ജീവകാരുണ്യരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച തെന്നല മൊയ്തീൻകുട്ടിക്ക്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ അധ്യക്ഷനും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദവുമായിരുന്ന ഇ. അഹമ്മദിന്‍റെ സ്മരണാർത്ഥം പ്രവാസലോകത്തെ വ്യത്യസ്ഥ മേഖലകളിലെ സേവന പ്രവർത്തനങ്ങൾ മുൻനിർത്തി നൽകുന്ന ഈ പുരസ്കാരം ഒരു ലക്ഷത്തിയൊന്ന് രൂപയും ഫലകവുമടങ്ങുന്നതാണ്.

വിശ്വ പൗരനായി അറിയപെടുകയും രാജ്യത്തിനും പ്രതേകിച്ചും ഇന്ത്യയിലെ പ്രവാസി സമൂഹത്തിനും വേണ്ടി സ്വയം സമർപ്പിതമായിരുന്ന ഇ. അഹമ്മദിന്‍റെ പേരിലുള്ള പുരസ്കാരത്തിന് അർഹനായിരിക്കുന്ന തെന്നല മൊയ്തീൻകുട്ടി പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരുടെ പ്രയാസങ്ങൾക്ക് മുന്പിൽ് ജീവിതം സമർപ്പിച്ച വ്യക്തിത്വവുമാണ്. തന്‍റെ മുന്നിലെത്തുന്ന പ്രയാസമനുഭവിക്കുന്നവർക്ക് ജാതിമത ഭേദമില്ലാതെ വർണ്ണലിംഗ ഭേദമില്ലാതെ ഏതു രാജ്യക്കാരനെന്നോ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്‍റെ സാന്ത്വന സ്പർശം ചെന്നെത്തുന്നു. ഈ മണലാരണ്യത്തിൽ ആരോരുമില്ലാതെ അനാഥമായിക്കിടക്കുന്ന മൃതദേഹങ്ങൾ സ്വയമേറ്റെടുത്ത് എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച്, വാഹനത്തിലേറ്റി കൊണ്ടുപോയി മറവു ചെയുന്നതിനും അതുപോലെ തന്നെ വ്യത്യസ്ഥമായ നിയമ പ്രശ്നങ്ങളിൽപെട്ട് ജയിലുകളിൽ് അകപെടുകയും സ്പോണ്സർമാരുടെ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നവർക്കും എന്നും ഒരത്താണിയായ തെന്നലയുടെ മഹാമനസ്കതക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇ. അഹമ്മദ് എന്ന ഇന്ത്യൻ രാഷ്ട്രീയ നേതാവിനോട് ഏറ്റവുമധികം വ്യക്തിബന്ധം നില നിർത്തിയിരുന്ന ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ് മൊയ്തീൻകുട്ടി. വെള്ളിയാഴ്ച രാത്രി എട്ടിനു നടക്കുന്ന പരിപാടിയിൽ് പുരസ്ക്കാരം തെന്നല മൊയ്തീൻകുട്ടിക്ക് സമ്മാനിക്കും. ചടങ്ങിൽ മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് പാലോളി മുഹമ്മദലി പങ്കെടുക്കുമെന്നും മണ്ഡലം കഐംസിസി ഭാരവാഹികൾ അറിയിച്ചു. യൂണിയൻ മുസ്ലിം ലീഗിന്‍റെ അധ്യക്ഷനും അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദവുമായിരുന്ന ഇ. അഹമ്മദിന്‍റെ സ്മരണാർത്ഥം പ്രവാസലോകത്തെ വ്യത്യസ്ഥ മേഖലകളിലെ സേവന പ്രവര്ത്തനങ്ങൾ മുൻനിർത്തി നൽകുന്ന ഈ പുരസ്കാരം ഒരു ലക്ഷത്തിയൊന്ന് രൂപയും ഫലകവുമടങ്ങുന്നതാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ