+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

'പുനരധിവാസവും വനിതാ പങ്കാളിത്തവും ' സവ വനിതാവേദി പൊതുചർച്ച ശനിയാഴ്ച ദമ്മാമിൽ

ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ വനിതാവേദി ജൂലൈ 15 ശനിയാഴ്ച വൈകിട്ട് 7നു ദമ്മാം അൽ അബീർ മെഡിക്കൽ സെന്‍ററിൽ ' പുനരധിവാസവും വനിതാ പങ്കാളിത്തവും' എന്ന വിഷയത്തിൽ കിഴക്കൻ പ്രവ
'പുനരധിവാസവും വനിതാ പങ്കാളിത്തവും ' സവ വനിതാവേദി പൊതുചർച്ച ശനിയാഴ്ച ദമ്മാമിൽ
ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ വനിതാവേദി ജൂലൈ 15 ശനിയാഴ്ച വൈകിട്ട് 7നു ദമ്മാം അൽ അബീർ മെഡിക്കൽ സെന്‍ററിൽ ' പുനരധിവാസവും വനിതാ പങ്കാളിത്തവും' എന്ന വിഷയത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമുഹിക കലാ സാംസ്കാരിക രാഷ്ട്രിയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ വനിതകളെ പങ്കെടുപ്പിച്ചു പൊതുചർച്ച സംഘടിപ്പിക്കുന്നു.

സ്വദേശിവൽക്കരണത്തിന്‍റെ ത്വരിത പാതയിൽ പ്രവാസം തിരിച്ചുപോക്ക് ആരംഭിച്ചു കഴിഞ്ഞു. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഈ സാഹചര്യം എങ്ങനെ തരണംചെയ്ത് മുന്നോട്ടുപോകാം എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

പ്രവാസികളിൽ മഹാഭൂരിപക്ഷത്തിനും നാട്ടിലെത്തിക്കഴിഞ്ഞാൽ മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് സന്പാദ്യത്തിൽ വൻ ശോഷിപ്പു സംഭവിക്കുകയും മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലെങ്കിൽ വൻ തകർച്ചയിൽ എത്തിച്ചേരുകയും ചെയ്യുമെന്നതാണ് പൊതുവായ അനുഭവം. ഇത്തരുണത്തിൽ കാഴ്ചക്കരായി മാറിനിൽക്കാതെ പ്രവാസി കുടുംബങ്ങളിലെ വനിതകൾ കൂടി പങ്കാളികൾ ആവുന്ന പുനരധിവാസ പദ്ധതികളുടെ സാദ്ധ്യതകൾ ആരായുകയാണ് ' പുനരധിവാസവും വനിതാ പങ്കാളിത്തവും ' എന്ന പൊതു ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചർച്ചയിൽ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നും സവ വനിതാവേദി ഭാരവാഹികൾ അറിയിച്ചു.