+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം

ന്യൂഡൽഹി : രോഹിണിയിലെ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ ജൂലൈ 23 ഞായറാഴ്ച രാവിലെ 5 മണി മുതൽ കർക്കിടക വാവുബലി തർപ്പണത്തിന് സൗകര്യമൊരുക്കുന്നു.രാവിലെ നാലിന് ദർശന സുകൃതം, 4:30ന് ഗണപതി ഹവനം, ശാന്തി ഹവ
ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം
ന്യൂഡൽഹി : രോഹിണിയിലെ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ ജൂലൈ 23 ഞായറാഴ്ച രാവിലെ 5 മണി മുതൽ കർക്കിടക വാവുബലി തർപ്പണത്തിന് സൗകര്യമൊരുക്കുന്നു.

രാവിലെ നാലിന് ദർശന സുകൃതം, 4:30ന് ഗണപതി ഹവനം, ശാന്തി ഹവനം എന്നിവയോടെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി സുധിഷ് മോഹൻ പാലാ മുഖ്യ കാർമ്മികനാകും. വാവുബലി തർപ്പണത്തോടനുബന്ധിച്ചു മൃത്യുഞ്ജയ ഹോമം, ധാര, പിതൃനമസ്കാരം, തില ഹവനം എന്നിവ നടത്താനും ഭക്തജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.

ബലി തർപ്പണത്തിനാവശ്യമായ സാമഗ്രികൾ 351/ രൂപ നിരക്കിൽ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കുന്ന കൗണ്ടറിൽ ലഭ്യമാണ്. ’ഒരിയ്ക്കൽ’ എടുത്തു ബലിതർപ്പണം നടത്തുവാനെത്തുന്ന ഭക്തജനങ്ങൾക്ക് കഞ്ഞിയും പയറും കഴിച്ച് ’ഒരിയ്ക്കൽ’ മുറിക്കുവാനുള്ള സൗകര്യവും ഒരുക്കുമെന്ന് ക്ഷേത്ര ഭാരവാഹിത്വം വഹിക്കുന്ന എസ്എൻഡിപി. ഡൽഹി യൂണിയന്‍റെ സെക്രട്ടറി കല്ലറ മനോജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുവാനുമായി 9818144298, 9873188370 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി