+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിയർ ഗൈഡൻസ് സെമിനാറിന്‍റെ ഉദ്ഘാടനം നടന്നു

ഡൽഹി: ഫരീദാബാദ് രൂപതയും മെന്‍റർനെറ്റ്സ് സ്റ്റാർട്ട്അപ്പും ചേർന്നു നടത്തുന്ന കരിയർ ഗൈഡൻസ് സെമിനാറിന്‍റെ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും ഫരീദാബാദ് രൂപത പ്രൊക്യൂറേറ്റർ ഫാ. ഡേവിസ് കള്ളിയത്ത് നിർവഹിച്ചു.

ഡൽഹി എൻസിആറിന്‍റെ വിവിധ ഭാഗങ്ങളിൽ ഹൈസ്കൂൾ പ്ലസ്, പ്ലസ്ടു വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിയും താൽപര്യവും വ്യക്തിത്വത്തവും മെന്‍റർനെറ്റ്സ് സ്റ്റാർട്ടപ്പ് രൂപീകരിച്ച വെബ് പ്ലാറ്റ്ഫോമിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും മനസിലാക്കുവാനും തുടർ മാർഗനിർദേശങ്ങൾ വിദഗ്ധരായവരിൽ നിന്നും സ്വീകരിക്കുവാനുമുള്ള ഒരു അവസരമാണ് ഫരീദാബാദ് രൂപത ഒരുക്കുന്നത്. ഓണ്‍ലൈൻ വഴിയുള്ള സ്വയം കണ്ടെത്തലിനുശേഷം കുട്ടികൾക്ക് രൂപത ഒരുക്കുന്ന മേഖലതലത്തിലുള്ള കരിയർ ഗൈഡൻസ് സെമിനാറിൽ പങ്കെടുക്കുവാനും മാർഗനിർദേശങ്ങൾ സ്വീകരിക്കുവാനും കഴിയും.