+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയനഗർ ഇടവകയിൽ മലയാളം ക്ലാസുകൾ ആരംഭിച്ചു

ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ മലയാളം ക്ലാസുകൾക്ക് തുടക്കമായി. കേരള സർക്കാരിൻറെ മലയാളം മിഷൻറെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുന്നത്. സെൻറ് ക്ലാരറ്റ് ഹാളിൽ നടത്തിയ യോഗത്തിൽ വികാരി ഫാ. ജോബി വാക്കാട
വിജയനഗർ ഇടവകയിൽ മലയാളം ക്ലാസുകൾ ആരംഭിച്ചു
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ മലയാളം ക്ലാസുകൾക്ക് തുടക്കമായി. കേരള സർക്കാരിൻറെ മലയാളം മിഷൻറെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുന്നത്. സെൻറ് ക്ലാരറ്റ് ഹാളിൽ നടത്തിയ യോഗത്തിൽ വികാരി ഫാ. ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ സിഎംഎഫ് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ബംഗളൂരു ചാപ്റ്റർ കോഓർഡിനേറ്റർ ബിലു സി. നാരായണൻ, മലയാളം മിഷൻ കമ്മിറ്റി അംഗം എം.ജെ. ടോമി, ഷാഹിന എന്നിവർ പ്രസംഗിച്ചു. വി.പി. ജെൻസണ്‍ നന്ദി പറഞ്ഞു. വിജയനഗർ മേരിമാതാ സെൻററിൽ അധ്യാപകരായി സേവനം ചെയ്യുന്നതിന് ജിജോമോൻ ജോസഫ്, സിമി റോക്കി, സിന്തോൾ ജോഷി എന്നിവരെ ചടങ്ങിൽ തെരഞ്ഞെടുത്തു.

ലോകമെന്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. ന്ധഎവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’എന്നതാണ് മിഷൻറെ ലക്ഷ്യം. വിവിധ ഇടങ്ങളിലെ മലയാളി സംഘടനകളും സമൂഹങ്ങളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.