+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാന്തോം ബൈബിൾ കണ്‍വൻഷൻ: ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി: ഫരീദബാദ് ഡൽഹി രൂപതയുടെ എട്ടാമത് സാന്തോം ബൈബിൾ കണ്‍വൻഷന്‍റെ ലോഗോ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. രൂപത വികാരി ജനറാൾ, മോണ്‍. ജോസ് ഇടശേരി, ചാൻസിലർ റ
സാന്തോം ബൈബിൾ കണ്‍വൻഷൻ: ലോഗോ പ്രകാശനം ചെയ്തു
ന്യൂഡൽഹി: ഫരീദബാദ്- ഡൽഹി രൂപതയുടെ എട്ടാമത് സാന്തോം ബൈബിൾ കണ്‍വൻഷന്‍റെ ലോഗോ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. രൂപത വികാരി ജനറാൾ, മോണ്‍. ജോസ് ഇടശേരി, ചാൻസിലർ റവ. ഡോ. റോബി കുന്താനിയിൽ, പ്രൊക്യൂറേറ്റർ ഫാ. ഡേവിസ് കള്ളിയത്പറന്പിൽ ഇടവക വികാരിമാർ, കൈക്കാര·ാർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ഡൽഹിയിലെ കചഅയിലുള്ള ത്യഗരാജ് സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ധ്യാനം നടക്കുക. ഫാ. സേവ്യർ ഖാൻ വട്ടായിൽ (സെഹിയോൻ ധ്യാനകേന്ദ്രം, താവളം, പാലക്കാട്) ആണ് ധ്യാനം നയിക്കുന്നത്.

ജനറൽ കണ്‍വീനർ മോണ്‍. ജോസ് ഇടശ്ശേരിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ധ്യാനത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്