+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനക്പുരി പള്ളിയിൽ ദുക്റാന തിരുനാൾ 14, 15, 16 തീയതികളിൽ

ന്യൂഡൽഹി: ജനക്പുരി സെന്‍റ് തോമസ് ഇടവകയിൽ ഇടവ മധ്യസ്ഥനായ മാർ തോമാശ്ലീഹായുടെ തിരുനാൾ ജൂലൈ 14, 15, 16 തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.തിരുനാളിനൊരുക്കമായുള്ള നൊവേന ഏഴിന് (വെള്ളി) ആരംഭിക്കു
ജനക്പുരി പള്ളിയിൽ ദുക്റാന തിരുനാൾ 14, 15, 16 തീയതികളിൽ
ന്യൂഡൽഹി: ജനക്പുരി സെന്‍റ് തോമസ് ഇടവകയിൽ ഇടവ മധ്യസ്ഥനായ മാർ തോമാശ്ലീഹായുടെ തിരുനാൾ ജൂലൈ 14, 15, 16 തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

തിരുനാളിനൊരുക്കമായുള്ള നൊവേന ഏഴിന് (വെള്ളി) ആരംഭിക്കും. 14ന് ഫൊറോന വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിൽ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റു കർമം നിർവഹിക്കും. പ്രധാന തിരുനാൾ ദിനമായ 16ന് നടക്കുന്ന ആഘോഷ വിശുദ്ധ കുർബാനക്ക് ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. പോൾ മൂഞ്ഞേലി വചന സന്ദേശം നൽകും.

ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ജൂലൈ ഒന്പതിന് (ഞായർ) വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഡൽഹി
അതിരൂപത ആർച്ച്ബിഷപ് അനിൽ കൂട്ടോ മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. മരിയ സൂസ, സഹ വികാരി ഫാ. കെറിൻ തുടങ്ങിയവർ സഹകാർമികരായിരിക്കും. സ്നേഹവിരുന്നോട് തിരുനാൾ സമാപിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്