+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബലിതർപ്പണത്തിനായി ഹരിദ്വാർ യാത്ര

ന്യൂഡൽഹി: നജഫ് ഗഡ് ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നും കർക്കിടക വാവ് ദിനത്തിൽ ബലി തർപ്പണത്തിനായി ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്ര സന്നിധിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നു.ജൂലായ് 22 (ശനിയാഴ്ച്ച) വൈകിട്ട്
ബലിതർപ്പണത്തിനായി ഹരിദ്വാർ യാത്ര
ന്യൂഡൽഹി: നജഫ് ഗഡ് ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നും കർക്കിടക വാവ് ദിനത്തിൽ ബലി തർപ്പണത്തിനായി ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്ര സന്നിധിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നു.

ജൂലായ് 22 (ശനിയാഴ്ച്ച) വൈകിട്ട് എട്ടിനു പുറപ്പെടുന്ന ബസ് 8:30-ന് അമൃതപുരി - റണ്‍ഹോളയിൽ എത്തും. അവിടെ നിന്നും ഉത്തംനഗർ, ജനക് പുരി വഴി, ഞായറാഴ്ച്ച രാവിലെ 4 മണിക്ക് ഹരിദ്വാറിലെത്തും. ബലി തർപ്പണത്തിനും ഉച്ച ഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിനു ഡൽഹിയിലേക്ക് മടങ്ങുന്നതാണ്. തുടർച്ചയായ ആറാമത് വർഷമാണ് നജഫ് ഗഡ് ക്ഷേത്ര പരിസരത്തു നിന്നും ഹരിദ്വാറിലേക്ക് യാത്ര ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9811219540 (യശോധരൻ നായർ), 9891302376 (പി. ആർ. പ്രേമചന്ദ്രൻ) എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി