മോദിക്ക് ഡച്ച് പ്രധാനമന്ത്രി വക സമ്മാനം 'സൈക്കിൾ'

08:31 PM Jun 28, 2017 | Deepika.com
ആംസ്റ്റർഡാം: പോർച്ചുഗൽ, അമേരിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷം നെതർലാന്‍റ്സിൽ എത്തിയ ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ് വർധിപ്പിയ്ക്കാനും ടൂറിസ്റ്റുകളുടെ വിസ കാര്യത്തിൽ അഞ്ചു വർഷം വരെ നീട്ടി നൽകാൻ പദ്ധതിയുണ്ടെന്നും മോദി അറിയിച്ചു. ഹേഗിലെത്തിയ മോദി നെതർലാന്‍റ്സിലെ ഇന്ത്യൻ സമൂഹവുമായും സംവദിച്ചു. ആംസ്റ്റർഡാമിലെത്തിയ മോദിയ്ക്ക് ഡച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി മാർക്ക് റൂട്ടെ സമ്മാനമായി നൽകിയതാവട്ടെ ഒരു സൈക്കിൾ.

യൂറോപ്പിലെ പ്രത്യേകിച്ച് നെതർലാന്‍റ്സിലെ ജനകീയ വാഹനമായ സൈക്കിൾ ഏവർക്കും പ്രയപ്പെട്ടതാണ്. ഡച്ച് പ്രധാനമന്ത്രി പതിവായി ഓഫീസിൽ ജോലിക്കെത്തുന്നതും സൈക്കളിൽ ആണെന്നുകൂടി ഓർമ്മിപ്പിച്ചാണ് മോദിയ്ക്ക് സൈക്കിൾ സമ്മാനമായി നൽകിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ