+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയാദിൽ പൊള്ളലേറ്റു മലയാളി മരിച്ചു

റിയാദ്: ജോലിയ്ക്കിടെ ശരീരമാസകാലം ചൂടുള്ള എണ്ണ വീണതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കണ്ണൂർ കൊളയാട് സ്വദേശി മുഹമ്മദലി കുന്നുമ്മേൽ(38) ആണ് മരണമടഞ്ഞത്. റിയാദ് സുമേസി ആശുപത്രിയിലെ
റിയാദിൽ പൊള്ളലേറ്റു മലയാളി മരിച്ചു
റിയാദ്: ജോലിയ്ക്കിടെ ശരീരമാസകാലം ചൂടുള്ള എണ്ണ വീണതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കണ്ണൂർ കൊളയാട് സ്വദേശി മുഹമ്മദലി കുന്നുമ്മേൽ(38) ആണ് മരണമടഞ്ഞത്. റിയാദ് സുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരുമാസത്തോളം അബോധാവ്സഥയിൽ കഴിഞ്ഞശേഷമാണ് ചൊവ്വാഴ്ച രാത്രി മുഹമ്മദാലി മരണമടഞ്ഞത്. ശരീരമാസകലം പൊള്ളലേറ്റതും കിഡ്നിയുടെ പ്രവർത്തിനത്തെപ്പോലും പൊള്ളൽ സാരമായി ബാധിച്ചതുമാണ് മരണത്തിലേക്കു നയിച്ചത്.

കഴിഞ്ഞ മേയ് 19നാണ് റിയാദ് ധീരയിൽ മലയാളിയായ ചെറുവാഞ്ചേരി സ്വദേശി സൈയ്തു മുഹമ്മദിന്‍റെ ബൂഫിയയിലേക്ക് ജോലിക്കായാണ് മുഹമ്മദാലി എത്തുന്നത്. നാട്ടിൽ നിന്നെത്തി രണ്ടാംദിവസമാണ്അകപടമുണ്ടായത്. ജോലിയ്ക്കിടയിൽ അപസ്മാരം ബാധിച്ചതിനെ തുടർന്നു സ്റ്റൗവിൽ വച്ചിരുന്ന ചൂടുള്ള എണ്ണചട്ടിയിലേക്ക് അബദ്ധവശാൽ മുഹമ്മദാലി വീഴുകയായിരുന്നു. ഗുരുതരമായി ശരീരമാസകലം പൊള്ളലേറ്റു അബോധാവസ്ഥയിലായിരുന്ന മുഹമ്മദാലിയുടെ ജീവൻ രക്ഷിക്കാൻ ഒരുമാസത്തോളമായി ഡോക്ടർമാർ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഭാര്യയും നാലു കുട്ടികളുടെ പിതാവുമാണ് മുഹമ്മദാലി.