+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാൻസ്ഫാസ്റ്റ് ക്രിക്കറ്റ് ലീഗിന് വെള്ളിയാഴ്ച തുടക്കം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖരായ 24 ടീമുകളെ ഉൾപ്പെടുത്തി ട്രാൻസ്ഫാസ്റ്റ് ക്രിക്കറ്റ് ലീഗ് വെള്ളിയാഴ്ച ആരംഭിക്കും. മുഴുവൻ ടീമുകൾ പങ്കെടുത്ത ചടങ്ങിൽ ട്രാൻസ്ഫാസ്റ് കുവൈറ്റ് റീജിയണൽ മാനേജർ രാജേഷ് , ക
ട്രാൻസ്ഫാസ്റ്റ് ക്രിക്കറ്റ് ലീഗിന് വെള്ളിയാഴ്ച തുടക്കം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖരായ 24 ടീമുകളെ ഉൾപ്പെടുത്തി ട്രാൻസ്ഫാസ്റ്റ് ക്രിക്കറ്റ് ലീഗ് വെള്ളിയാഴ്ച ആരംഭിക്കും. മുഴുവൻ ടീമുകൾ പങ്കെടുത്ത ചടങ്ങിൽ ട്രാൻസ്ഫാസ്റ് കുവൈറ്റ് റീജിയണൽ മാനേജർ രാജേഷ് , കെപിഎൽ ചെയർമാ·ാരായ സമീഉല്ല , ശുഐബ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം നിർവഹിച്ചു.

ട്രാൻസ്ഫാസ്റ് കുവൈറ്റിൽ നടത്തുന്ന ആദ്യ സീസണാണിതെന്നും എല്ലാ വർഷവും ക്രിക്കറ്റ് ലീഗ് നടത്താനാണ് ഉദേശിക്കുന്നതെന്നും കമ്മിറ്റി കണ്‍വീനർ നിഷാദ് പറഞ്ഞു. അംജദ് ക്രിക്കറ്റ് ലീഗിനെക്കുറിച്ചു വിശദീകരിച്ചു. കമ്മിറ്റിയംഗങ്ങളായ ഷബീർ, സിബിൻ, സുൽത്താൻ എന്നിവർ ആശംസകളർപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ