+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് കെഐംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് കെഐംസിസി. നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. കെഐംസിസി കേന്ദ്ര പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാന്‍റെ അദ്ധ്യഷതയിൽ ഓഫീസിൽ നടന്ന പരിപാടി കുവൈറ്റ് കഐം
കുവൈറ്റ് കെഐംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഐംസിസി. നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. കെഐംസിസി കേന്ദ്ര പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാന്‍റെ അദ്ധ്യഷതയിൽ ഓഫീസിൽ നടന്ന പരിപാടി കുവൈറ്റ് കഐംസിസി ലീഡറും മുൻ പ്രസിഡന്‍റുമായ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.

ട്രഷറർ എം.കെ. അബ്ദുൾറസാഖ്, വൈസ് പ്രസിഡന്‍റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഉപദേശക സമിയംഗം അജ്മൽ വേങ്ങര, ഇസ്ലാമിക് കൗണ്‍സിൽ പ്രസിഡന്‍റ് ഷംസുദ്ദീൻ ഫൈസി, ഹസാവി ഏരിയ പ്രസിഡന്‍റ് ഇൽയാസ് മൗലവി, ഫഹാഹീൽ ഏരിയ പ്രസിഡന്‍റ് സുബൈർ പാറക്കടവ്, അബ്ബാസിയ ഏരിയ പ്രസിസന്‍റ് സിദ്ധീഖ് കുഴിപ്പുറം, സബ്ഹാൻ ഏരിയ പ്രസിസന്‍റ് ഹമീദ് സാഹിബ്, സബ്ഹാൻ ഏരിയ ജനറൽ സെക്രട്ടറി സൈതാലി, അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി മുഷ്താഖ്, ഫർവാനിയ ഏരിയ ട്രഷറർ ഗഫൂർ മുക്കാട്ട്, ഖൈതാൻ ഏരിയ മുൻ പ്രസിഡന്‍റ് എ.കെ.മഹ്മൂദ് ആറങ്ങാടി, ഐടി. വിംഗ് കണ്‍വീനർ റഫീഖ് ഒളവറ, അബ്ബാസിയ ഏരിയ വൈസ് പ്രസിഡന്‍റ് ഹംസ ബല്ലാക്കടപ്പുറം, നാഷണൽ കൗണ്‍സിൽ അംഗം ഖാലിദ് അല്ലക്കാട്ട്, റഷീദ് ഓന്തത്ത്, അബ്ദുറഹിമാൻ ഫൈസി പ്രസംഗിച്ചു. തുടന്ന് അബ്ദുറഹിമാൻ നടുവണ്ണൂരിന്‍റെ നേതൃത്വത്തിൽ അംഗങ്ങളുടെ മാപ്പിളപ്പാട്ടും അരങ്ങേറി. കെ.ടി.പി. അബ്ദുറഹിമാൻ, സിറാജ്, സൈതാലി, സിദ്ദീഖ് കുഴിപ്പുറം, സജീർ പൂനൂർ തുടങ്ങിയവർ പങ്കെടുത്തു. മറ്റു യൂണിറ്റ് ഏരിയ ഭാരവാഹികൾ നാഷണൽ കൗണ്‍സിൽ അംഗങ്ങളും സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി(ആക്ടിംഗ്) സിറാജ് എരഞ്ഞിക്കൽ സ്വാഗതവും അബ്ബാസിയ ഏരിയ ട്രഷറർ അബ്ദുൾ ലത്തീഫ് പി.കെ. നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ