+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലഹാരിക്കൊരു കൽഹാരപ്പൂമഴ ചൊരിയാൻ പ്രൗഡഗംഭീരമായ ഘോഷയാത്ര

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനം ഫാമിലി യൂത്ത് കോണ്‍ഫറൻസിന്‍റ അത്യാകർഷകമായതും ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതുമായ പരിപാടിയാണ് കോണ്‍ഫറൻസിന്‍റെ തുടക്കത്തിലെ ഘോഷയാത്
കലഹാരിക്കൊരു കൽഹാരപ്പൂമഴ ചൊരിയാൻ പ്രൗഡഗംഭീരമായ ഘോഷയാത്ര
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനം ഫാമിലി യൂത്ത് കോണ്‍ഫറൻസിന്‍റ അത്യാകർഷകമായതും ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതുമായ പരിപാടിയാണ് കോണ്‍ഫറൻസിന്‍റെ തുടക്കത്തിലെ ഘോഷയാത്ര. സാഹോദര്യത്തിന്േ‍റയും സമവായത്തിന്േ‍റയും പ്രത്യക്ഷ ഭാവമായി ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നു. തുടക്കം ഉല്ലാസത്തോടെയെങ്കിൽ പൂർണ്ണതയും അങ്ങനെ തന്നെ. ജൂലൈ 12 മുതൽ 15 വരെ പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്‍വൻഷൻ സെന്‍ററിലാണ് കോണ്‍ഫറൻസ് നടക്കുന്നത്.

മുത്തുക്കുടകളും വർണ്ണക്കൊടികളും കത്തിച്ചു മെഴുകുതിരികളുമേന്തി നൂറുകണക്കിന് സഭാമക്കൾ സഭയോടും കാതോലിക്കേറ്റിനോടും ഭക്തിയും കൂറും പ്രകടിപ്പിച്ചു നിരനിരയായി നടന്നു നീങ്ങുന്നതു തന്നെ കമനീയ കാഴ്ചയായിരിക്കും. നേരത്തെ ക്രമീകരിക്കപ്പെട്ട പ്രകാരം ഓരോ ഏരിയായിലെ പള്ളിക്കാരെ ഗ്രൂപ്പുകളായി തിരിച്ചു നിശ്ചയിച്ചിട്ടുളള കളർ കോഡുകൾ അനുസരിച്ച് വസ്ത്രങ്ങൾ അണിഞ്ഞ് വിശ്വാസികൾ മാർച്ച് ചെയ്യും.

ഏറ്റവും മുൻപിലായി ഫാമിലി കോണ്‍ഫറൻസിന്‍റെ മുഖ്യ ബാനർ, തുടർന്ന് അമേരിക്കൻ ഫ്ളാഗ്, ഇന്ത്യൻ ഫ്ളാഗ് എന്നിവയ്ക്ക് പിന്നിലായി മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ, ഫാമിലി കോണ്‍ഫറൻസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ കാതോലിക്കേറ്റ് പതാക വഹിക്കും. തുടർന്ന് ക്യൂൻസ് സെന്‍റ് ഗ്രിഗോറിയോസ് ഇടവകയുടെ ശിങ്കാരിമേളം എന്നിവയ്ക്ക് ശേഷം വിവിധ ഏരിയകൾ അവരുടെ നിറം അനുസരിച്ചുള്ള ബാനറുകൾക്ക് പിന്നാലെ അണിനിരക്കും. ഓരോ ഏരിയകളെയും നയിക്കുന്ന ഏരിയ കോർഡിനേറ്റർമാർ കാതോലിക്കേറ്റ് പതാകകളും വഹിച്ചുകൊണ്ട് നേത്യത്വം നൽകും. ആദ്യമായി ചുവപ്പ് നിറത്തിലുള്ള ബാനറിനു പിന്നിലായി റോക്ക്ലാൻഡ് ഏരിയായിൽ നിന്നുള്ള അംഗങ്ങൾ സ്ത്രീകളും പെണ്‍കുട്ടികളും ചുവപ്പുസാരിയോ ചുരിദാറോ ധരിക്കേണ്ടതാണ്. പുരുഷൻമാരും ആണ്‍കുട്ടികളും ബ്ലാക് പാന്‍റ്സും വെളള ഷർട്ടും ചുവന്ന ടൈയും ധരിക്കണം. ഫാമിലി കോണ്‍ഫറൻസ് നൂറു ശതമാനം കുറ്റമറ്റതാക്കി തീർക്കുന്നതിന് കോ ഓർഡിനേറ്റർ ഫാ. ഡോ. വറുഗീസ് എം. ഡാനിയൽ, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ ജീമോൻ വറുഗീസ് എന്നിവരുടെ നേത്യത്വത്തിൽ കമ്മറ്റിയംഗങ്ങൾ ഉൗർജസ്വലരായി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Jeemon Varghese, (201)-563-5550, jeemsv@gmail.com

Family conference website - www.fyconf.org
Conference Site - https://www.kalahariresorts.com/Pensnylvania


റിപ്പോർട്ട്: വർഗീസ് പോത്താനിക്കാട്