+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പന്പ സെപ്റ്റംബർ 23ന് വൈറ്റ്ഹൗസ് ടൂർ സംഘടിപ്പിക്കുന്നു

ഫിലാഡൽഫിയ: പന്പ മലയാളി അസോസിയേഷനിലെ അംഗങ്ങൾക്കുംഅഭ്യുദയകാംക്ഷികൾക്കുമായി സെപ്റ്റംബർ 23 ശനിയാഴ്ച അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഒൗദ്യേഗിക വസതിയായ വാഷിംഗ്ടണ്‍ ഡിസിയിലുള്ള വൈറ്റ് ഹൗസിലേക്ക് ടൂർ സംഘടിപ്പി
പന്പ സെപ്റ്റംബർ 23ന് വൈറ്റ്ഹൗസ്  ടൂർ സംഘടിപ്പിക്കുന്നു
ഫിലാഡൽഫിയ: പന്പ മലയാളി അസോസിയേഷനിലെ അംഗങ്ങൾക്കും
അഭ്യുദയകാംക്ഷികൾക്കുമായി സെപ്റ്റംബർ 23 ശനിയാഴ്ച അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഒൗദ്യേഗിക വസതിയായ വാഷിംഗ്ടണ്‍ ഡിസിയിലുള്ള വൈറ്റ് ഹൗസിലേക്ക് ടൂർ സംഘടിപ്പിക്കുന്നു.
രജിസ്റ്ററേഷൻ ഡെഡ് ലൈൻ ജൂലൈ മൂന്നാണ.് ആദ്യം രജിസ്റ്റർ ചെയ്യുന്ന അന്പത് പേർക്കാണ് അവസരം ഉണ്ടാവുക.

സുരക്ഷ സംവിധാനങ്ങൾ കർശനമാക്കിയിട്ടുള്ളതിനാൽ മൂന്നുമാസം മുന്പ് വൈറ്റ് ഹൗസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരു വിവരങ്ങൾ അന്പതു പേരടങ്ങിയ ഗ്രുപ്പിനായി വൈറ്റ് ഹൗസിൽ നിന്ന് അയക്കുന്ന ഇ-മെയിൽ ലിങ്ക് ഓപ്പണ്‍ ചെയ്ത് അതിൽ രജിസ്റ്റർ ചെയ്യണം, ഒരാഴ്ചത്തേക്ക് മാത്രം ഓപ്പണ്‍ ചെയ്യുന്ന ലിങ്കാണിത്. രജിസ്റ്റർ ചെയ്തു കഴിഞ്ഞ് വീണ്ടും കാത്തിരിക്കണം. പോകുന്നതിനുള്ള ഡേറ്റ് രണ്ടാാഴ്ച മുന്പ് മാത്രമേ ലഭിക്കുകയുള്ളു. വൈറ്റ് ഹൗസ് സന്ദർശകർക്കുള്ള ഗേറ്റിലെത്തിയാൽ അകത്തു കടക്കാൻ മുന്ന് ചെക്ക് പോയന്‍റുകളിൽ നിന്ന് ക്ലീയർൻസ് ലഭിക്കണം.

പന്പ സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസ് ടൂറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: അലക്സ് തോമസ് പ്രസിഡന്‍റ്: 215 850 5268, ജോണ്‍ പണിക്കർ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, സുധ കർത്ത: 267-575-7333്, ജോർജ്ജ് ഓലിക്കൽ: 215-873-4365, മോഡി ജേക്കബ:് 215-667-0801, ഫീലിപ്പോസ് ചെറിയാൻ: 215-605-7310

റിപ്പോർട്ട്: ജോർജ് ഓലിക്കൽ