ജർമൻ വ്യവസായ വിശ്വാസ സൂചിക വീണ്ടും ഉയരത്തിൽ

08:10 PM Jun 27, 2017 | Deepika.com
ബർലിൻ: ജർമനിയിലെ ബിസിനസ് കോണ്‍ഫിഡൻസ് ഇൻഡക്സ് വീണ്ടും ഉയർച്ച രേഖപ്പെടുത്തി. മേയിൽ തന്നെ റെക്കോഡ് ഉയരത്തിലെത്തിയ സൂചിക ജൂണിലെ കണക്കനുസരിച്ച് പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ്. ഇഫോ സൂചിക ഇപ്പോൾ എത്തി നിൽക്കുന്നത് 115.1 പോയിന്‍റിലാണ്. മേയിൽ ഇത് 114.6 ആയിരുന്നു. 1991നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.

ഏഴായിരം കന്പനികളിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിലാണ് മ്യൂണിക്ക് ആസ്ഥാനമായി ഇഫോ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിമാസം സൂചിക തയാറാക്കുന്നത്. വ്യവസായങ്ങളുടെ നിലവിലുള്ള അവസ്ഥയും വരുന്ന ആറു മാസത്തേക്കുള്ള പ്രതീക്ഷയുമാണ് ഇതിൽ വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ