സമീക്ഷയുടെ പ്രവർത്തന പദ്ധതികൾക്ക് ദേശിയ സമിതി അംഗീകാരം നൽകി

07:29 PM Jun 27, 2017 | Deepika.com
കവൻട്രി: പ്രമുഖ ഇടത് സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷയുടെ പ്രവർത്തന പദ്ധതികൾക്ക് ദേശിയ സമിതി അംഗീകാരം നൽകി. ഇടത് സാംസകാരിക സംഘടന സ്വീകരിക്കേണ്ട നയസമീപനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതനായി കവൻട്രിയിൽ കഴിഞ്ഞ 15ന് സമീക്ഷ ദേശിയ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം എഐസി നേതൃത്വം വിളിച്ചിരുന്നു. മുൻ വിദ്യാഭ്യസ മന്ത്രിയും സിപിഎം ബ്യുറോ അംഗവുമായ എം.എ. ബേബി, എഐസി സെക്രട്ടറി ഹർസേവ് ബെയിൻസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇരുവരുടെയും നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രവർത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നൽകിയത്.

ഭാഷാ,സാഹിത്യം,സാംസ്കാരികം എന്നിങ്ങനെയുള്ള മേഖലകളിലും, യുകെയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി കുടുംബങ്ങളിലെ കുട്ടികളുമായിയുള്ള തലമുറകളുടെ അന്തരം കുറയ്ക്കാനും ഉതകുന്ന വാർഷിക പരിപാടികളിൽ യുകെയിൽ സ്ഥിര താമസമാക്കിയിട്ടുള്ള കലാസാംസ്കാരിക നായക·ാരുടെ നിർദ്ദേഹങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്. ഈസ്റ്റമിൽ നടന്ന ദേശിയ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറിൽ മുരളി വെട്ടത്ത്, മുരുകേശൻ പണിയറ, സുരേഷ് മണന്പുർ അടക്കമുള്ളവർ പങ്കെടുത്തു.

സമീക്ഷയുടെ 21 അംഗ ദേശിയ സമിതിയും 8 അംഗ സെക്രട്ടേറിയറ്റ് രൂപീകരണം പൂർത്തിയായി കഴിഞ്ഞു. സമീക്ഷയുടെ എല്ലാ ചാപ്റ്ററുകളും യുകെയുടെ എല്ലാ പ്രാദേശിക ലൈബ്രറികൾക്കും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങളും, മലയാള സാഹിത്യത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷകളും സംഭാവനായി നൽകും, സമീക്ഷ ദേശിയ സമിതി ഒരുക്കുന്ന ഇടശ്ശേരി കവിതയായ 'ഭൂതപ്പാട്ടിന്‍റെ'പരിശീലനം നല്ല നിലയിൽ പുരോഗമിക്കുന്നു.