+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ഒവിബിഎസ് സമാപിച്ചു

കുവൈറ്റ്: 'എല്ലാവർക്കും നന്മ ചെയ്യുവിൻ' എന്ന ചിന്താവിഷയത്തിന്‍റെ അടിസ്ഥാനത്തിൽ ജൂണ്‍ 8 മുതൽ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകൾക്ക് സമാപനം കുറിച്ചു.
ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ഒവിബിഎസ് സമാപിച്ചു
കുവൈറ്റ്: 'എല്ലാവർക്കും നന്മ ചെയ്യുവിൻ' എന്ന ചിന്താവിഷയത്തിന്‍റെ അടിസ്ഥാനത്തിൽ ജൂണ്‍ 8 മുതൽ ആരംഭിച്ച ജൂബിലി വേദ മഹാവിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള അവധിക്കാല വേദപഠന ക്ലാസുകൾക്ക് സമാപനം കുറിച്ചു.

ജൂണ്‍ 22, വ്യാഴാഴ്ച വൈകിട്ട് സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയെ തുടർന്ന് ഒവിബിഎസ് ഗായക സംഘത്തിന്‍റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സെന്‍റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഒവിബിഎസ് സൂപ്രണ്ട് ജോബി ജോണ്‍ കളീക്കൽ സ്വാഗതവും, മഹാഇടവക സെക്രട്ടറി എബ്രഹാം അലക്സ് നന്ദിയും രേഖപ്പെടുത്തി.

ഒവിബിഎസ്.ഡയറക്ടർ ഫാ. ചെറിയാൻ ജോസഫ്, ഇടവക സഹവികാരി ഫാ. ജിജു ജോർജ്, സ്റ്റാർ സെലക്ഷൻ കമ്മിറ്റി കോർഡിനേറ്ററും, സണ്ടേസ്കൂൾ അഡ്വൈസറുമായ പി.സി. ജോർജ് എന്നിവർ പ്രസംഗിച്ചു. ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാമുവേൽ ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. ഒവിബിഎസ് സ്റ്റാർ 2017 ആയി ഫെബിൻ ജോണ്‍ ബിജുവിനേയും, റണ്ണർഅപ്പായി അലോണ എബിയെയും തെരഞ്ഞെടുത്തു.

സണ്ടേസ്കൂൾ ഹെഡ്ഗേൾ ഐറിൻ സാറാ രാജേഷ്, എംജിഒസിഎസ്എം ട്രഷറാർ കാരണ്‍ എലിസബത്ത് ജോർജ്ജ് എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടു കൂടി യോഗനടപടികൾ അവസാനിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഷിനോ മറിയം സഖറിയ, റേച്ചൽ സിബു എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസായിരുന്നു.

ഇടവക ആക്ടിംഗ് ട്രഷറർ സിബു അലക്സ് ചാക്കോ, സണ്ടേസ്കൂൾ സെക്രട്ടറി ഷാബു മാത്യു, ജോയിന്‍റ് സെക്രട്ടറി ഉഷാ ജോണ്‍, ട്രഷറർ ഫിലിപ്സ് ജോണ്‍, ഒവിബിഎസ് കൊയർ മാസ്റ്റർ ജെസ്സി ജെയ്സണ്‍ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ