+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയയുടെ വേറിട്ടൊരു ഈദ് ആഘോഷം

റിയാദ്: ഇന്ത്യൻ അസോസിയേഷൻ (റിയ) ഈ വർഷം ഈദ് ആഘോഷിച്ചത് ശന്പളം കിട്ടാതെ ആഹാരത്തിനു പോലും സാന്പത്തികം ഇല്ലാതിരുന്ന ഒരുപറ്റം തൊഴിലാളികൾക്ക് ഭക്ഷണം വയ്ക്കുവാനുള്ള സാധനങ്ങൾ വാങ്ങി നൽകിയാണ് മാതൃകയായത്.
റിയയുടെ വേറിട്ടൊരു ഈദ് ആഘോഷം
റിയാദ്: ഇന്ത്യൻ അസോസിയേഷൻ (റിയ) ഈ വർഷം ഈദ് ആഘോഷിച്ചത് ശന്പളം കിട്ടാതെ ആഹാരത്തിനു പോലും സാന്പത്തികം ഇല്ലാതിരുന്ന ഒരുപറ്റം തൊഴിലാളികൾക്ക് ഭക്ഷണം വയ്ക്കുവാനുള്ള സാധനങ്ങൾ വാങ്ങി നൽകിയാണ് മാതൃകയായത്.

റിയാദിലുള്ള സൗദി ലാമിനോ എന്ന കന്പനിയിലെ തൊഴിലാളികൾക്കാണ് കഴിഞ്ഞ ഏഴു മാസമായി ശന്പളവും ആഹാരംപോലും കിട്ടാതിരുന്നത്. ഈ വിവരം റിയയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനർ ഷാജഹാൻ ചവക്കാടിന്‍റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തിന്‍റെയും സെക്രട്ടറി ഡെന്നി ഇമ്മട്ടിയുടെയും നേതൃത്വത്തിൽ അരി, പഞ്ചസാര, സബോള, എണ്ണ, മുട്ട, തേയില തുടങ്ങിയ പലവ്യഞ്ജന സാധനങ്ങളടങ്ങിയ ഓരോ കിറ്റ് വീതമാണ് അറുപതോളം വരുന്ന മലയാളികൾ അടങ്ങിയ തൊഴിലാളികൾക്ക് അവരുടെ താമസ സ്ഥലത്തു എത്തിച്ചുകൊടുത്തത്. ഈദിന്‍റെ തലേന്നു കിട്ടിയ കിറ്റ് ഈദ് ആഘോഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്ത റിയയോടുള്ള നന്ദി അവർ അറിയിച്ചതോടൊപ്പം ലേബർകോടതിയിൽ നിന്നും അനുകൂലമായ വിധിയും കാത്തിരിക്കുകയാണ് ഈ തൊഴിലാളികൾ.

ഈ റമദാൻ മാസത്ത് റിയ നടത്തിവന്നിരുന്ന ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത് കൂടാതെ അർഹതപ്പെട്ടവർക്ക് സഹായ ഹസ്തവുമായി റിയ എന്നും ഉണ്ടാകുമെന്നും സെക്രട്ടറിയും ജീവരുണ്യ വിഭാഗം കണ്‍വീനറും ഓർമ്മപ്പെടുത്തി.റിയ പ്രവർത്തകരായ നസീർ, ജോർജ്, വിജയൻ, ഷിജു വാഹിദ്, ഷെറിൻ തുടങ്ങിയവരും ഈ കിറ്റ് വിതരണത്തിൽ പങ്കാളികളായി.

റിപ്പോർട്ട്: ഷെറിൻ ജോസഫ്