+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനാ 2018 നാഷണൽ കണ്‍വൻഷൻ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ

ഫിലാഡൽഫിയ: ഫൊക്കാനാ 2018 നാഷണൽ കണ്‍വൻഷൻ 2018 ജൂലൈ 4 മുതൽ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ വച്ചു ഫൊക്കാനാ നാഷണൽ കണ്‍വൻഷൻ നടത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരേ
ഫൊക്കാനാ 2018 നാഷണൽ കണ്‍വൻഷൻ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ
ഫിലാഡൽഫിയ: ഫൊക്കാനാ 2018 നാഷണൽ കണ്‍വൻഷൻ 2018 ജൂലൈ 4 മുതൽ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ വച്ചു ഫൊക്കാനാ നാഷണൽ കണ്‍വൻഷൻ നടത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാസമ്മേളനത്തിന് ആതിഥ്യമരുളാൻ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനാ ഭാരവാഹികൾ വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററൂമായി കരാറിൽ ഒപ്പിടുകയും ഹോട്ടൽ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാർന്ന തനി നാടൻ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു.

ചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ ഫൊക്കാനാ എന്നും ശ്രമിക്കാറുണ്ട്. പുത്തൻ പുതിയ ആശയങ്ങളുമായി തന്നെ എന്നും ഫൊക്കാനാ ജനങ്ങളിലേക്ക് എത്തുന്നത്. ആലപ്പുഴയിൽ നടത്തിയ കേരളാ കണ്‍വൻഷൻ ഒരു ചരിത്ര വിജയം ആക്കി തീർക്കാൻ ഫൊക്കാനാ ഭാരവാഹികൾക്ക് കഴിഞ്ഞു.

ഫൊക്കാനാ ഭാരവാഹികളായ തന്പി ചാക്കോ , ഫിലിപ്പോസ് ഫിലിപ്പ്, മാധവൻ നായർ, പോൾ കറുകപ്പള്ളിൽ, ലീലാ മാരേട്ട്, സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ് (ന്യൂയോർക്ക് ), അലക്സ് തോമസ്(ഫിലാഡൽഫിയ) എന്നിവർ വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററുമായി ആശയവിനിമയം നടത്തുകയും കരാറുകളിൽ ഏർപ്പെടുകയും ചെയ്തു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ