+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ രാജ്യാന്തര യോഗാ ദിനം ആഘോഷിച്ചു

ഇർവിംഗ് (ഡാളസ്): കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു മൂന്നാമത് രാജ്യാന്തര യോഗാ ദിനം ഡാളസ് മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ (ഇർവി
ഡാളസിൽ രാജ്യാന്തര യോഗാ ദിനം ആഘോഷിച്ചു
ഇർവിംഗ് (ഡാളസ്): കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു മൂന്നാമത് രാജ്യാന്തര യോഗാ ദിനം ഡാളസ് മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ (ഇർവിംഗ്) ജൂണ്‍ 25 ന് വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. എംജിഎംഎൻടി ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കൂറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

5000 വർഷത്തെ പാരന്പര്യം അവകാശപ്പെടുന്ന യോഗാദിനം ആഘോഷിക്കുന്നതിന് മഹാത്മാഗാന്ധി പാർക്ക് തെരഞ്ഞെടുത്തത് ഏറ്റവും അനുയോജ്യമായ തീരുമാനമാണെന്ന് തോട്ടക്കൂറ പറഞ്ഞു. ദിവസേനെയുള്ള യോഗയും ധ്യാനവും ദൈനംദിന ജീവിതത്തിനാവശ്യമായ ഉൗർജം പകർന്നു നൽകുന്നതാണെന്ന് മഹാത്മജി ജീവിതത്തിലൂടെ തെളിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
||
ജീവിതത്തിൽ ഏതു പ്രശ്നങ്ങളേയും അഭിമുഖീകരിക്കുന്നതിനാവശ്യമായ ധൈര്യവും സ്വയം അച്ചടക്കവും ക്ഷമയും യോഗാ പരിശീലനത്തിലൂടെ നേടിയെടുക്കാമെന്ന് കോണ്‍സുൽ ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഡോ. അനുപം റെയെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്ത കോണ്‍സൽ അമൃത് പാൽ പറഞ്ഞു.

ഇർവിംഗ് സിറ്റി മേയർ റിക് സ്റ്റോഫർ യോഗാദിനത്തിൽ പങ്കെടുക്കുവാൻ അവസരം നൽകിയവർക്ക് നന്ദി അറിയിച്ചു. ടെക്സസ് സ്റ്റേറ്റ് പ്രതിനിധി മാറ്റ് റിനാൽഡി ആഗോളതലത്തിൽ യോഗയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടി. എംജിഎംഎൻടി ഡയറക്ടർ ബോർഡ് മെന്പർ ശബ്നം സ്വാഗതവും സെക്രട്ടറി റാവു കൽവാല നന്ദിയും രേഖപ്പെടുത്തി. മുന്നൂറിലധികം പേർ ഡാളസ് ഫോർട്ട് വർത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും മഹാത്മാഗാന്ധി പാർക്കിൽ എത്തിച്ചേർന്നിരുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ