+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണൽ കോണ്‍ഫറൻസ്; മ·ഥൻ നായർ, സണ്ണി മാളിയേക്കൽ സ്പോണ്‍സർമാർ

ഷിക്കാഗോ: മാധ്യമ സൗഹൃദത്തിന്‍റെ തറവാട്ടു മഹിമയായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴമാത് കോണ്‍ഫറൻസിന് സ്പോണ്‍സർഷിപ്പുമായി മുൻ ഫൊക്കാന പ്രസിഡന്‍റ്കെ.ജി മ·ഥൻ നായരും പ്രസ്ക്ലബ്ബ് അംഗമായ
ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണൽ കോണ്‍ഫറൻസ്;  മ·ഥൻ നായർ, സണ്ണി മാളിയേക്കൽ സ്പോണ്‍സർമാർ
ഷിക്കാഗോ: മാധ്യമ സൗഹൃദത്തിന്‍റെ തറവാട്ടു മഹിമയായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴമാത് കോണ്‍ഫറൻസിന് സ്പോണ്‍സർഷിപ്പുമായി മുൻ ഫൊക്കാന പ്രസിഡന്‍റ്കെ.ജി മ·ഥൻ നായരും പ്രസ്ക്ലബ്ബ് അംഗമായ സണ്ണി മാളിയേക്കലും. അമേരിക്കയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ സാരഥി കൂടിയാണ് മ·ഥൻ നായർ. ഏഷ്യാനെറ്റ് പ്രതിനിധിയും വ്യവസായ പ്രമുഖനുമായ സണ്ണി മാളിയേക്കൽ.

വിജയക്കൊടി പാറിച്ച വിദ്യാഭ്യാസ സ്ഥാപനമായ കെജിഎം ഗ്രൂപ്പിന്‍റെ സിഇഒ ആയ മ·ഥൻ നായർ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്. ഡാളസ് ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം ഇന്‍റർ നാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെയും അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് സെന്‍റ്വിൻസന്‍റിന്‍റെയും സാരഥിയാണ്. കരീബിയനിൽ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ സ്കൂളു കളിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നു.

ഇന്ത്യ പ്രസ്ക്ലബ്ബിന്‍റെ സജീവാംഗം തന്നെ സ്പൊണ്‍സറാവുന്നു എന്ന പ്രത്യേകതയാണ് സണ്ണി മാളിയേക്കലിന്‍റെ സ്പോണ്‍സർഷിപ്പിനുളളത്. ഇന്ത്യ പ്രസ്ക്ലബ്ബ് ഡാളസ് ചാപ്റ്റർ മുൻ പ്രസിഡന്‍റ്, ഏഷ്യാനെറ്റ് ടെക്സസ് റീജിയൻ പ്രതിനിധി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുളള സണ്ണി മാളിയേക്കൽ അറിയപ്പെടുന്ന റെസ്റ്റോറന്‍റ് കണ്‍സൾട്ടന്‍റാണ്. സാം ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റയിൽ നിന്നും എംബിഎ നേടിയിട്ടുളള അദ്ദേഹത്തിന്‍റെ ആത്മകഥയായ എന്‍റെ പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.

ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോയിൽ അരങ്ങേറുന്ന ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണൽ കോണ്‍ഫറൻസിൽ രാഷ്ട്രീയ രംഗത്തു നിന്നും രാജ്യസഭാ സ്പീക്കർ പി.ജെ കുര്യൻ, കേരളത്തിന്‍റെ കൃഷിമന്ത്രി സുനിൽകുമാർ, എ.ബി രാജേഷ് എംപി എന്നിവരും മാധ്യമ രംഗത്തു നിന്ന് ഉണ്ണി ബാലകൃഷ്ണൻ, ഷാനി പ്രഭാകരൻ, അളകനന്ദ, രാജീവ്, പി.യു തോമസ് തുടങ്ങിയവരും പങ്കെടുക്കും. കേരള ഗവണ്‍മെന്‍റിന്‍റെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് അതിഥിയായി എത്തും.