+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളർ പിഴ കെട്ടിവച്ചു

ന്യൂയോർക്ക്: വിസ ക്രമക്കേട് കേസിൽ ന്യൂയോർക്ക് സ്റ്റേറ്റിന് പത്തുലക്ഷം ഡോളർ പിഴ നല്കാൻ ഐടി കന്പനിയായ ഇന്ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യുഎസ് ഡോളർ നല്കി
ഇൻഫോസിസിനെതിരെ ഉത്തരവ്: പത്തുലക്ഷം ഡോളർ പിഴ കെട്ടിവച്ചു
ന്യൂയോർക്ക്: വിസ ക്രമക്കേട് കേസിൽ ന്യൂയോർക്ക് സ്റ്റേറ്റിന് പത്തുലക്ഷം ഡോളർ പിഴ നല്കാൻ ഐടി കന്പനിയായ ഇന്ഫോസിസിനെതിരെ ഉത്തരവ്. ക്രമക്കേട് അന്വേഷണം അവസാനിപ്പിക്കുന്നതായും പത്തുലക്ഷം യുഎസ് ഡോളർ നല്കി പ്രശ്നം പരിഹരിക്കാമെന്നും ന്യൂയോർക്ക് അറ്റോർണി ജനറൽ എറിക് ടി ഷനേഡർമാൻ ഉത്തരവിട്ടു.

ഇന്ഫോസിസിന്‍റെ ന്യൂയോർക്ക് ജോലിക്കാരുടെ നികുതി നല്കിയില്ലെന്നും യു.എസ് വിസ നിയമപ്രകാരമുള്ള ചട്ടങ്ങൾ ലംഘിച്ചുവെന്ന് 2010 - 11 -ൽ ഫയൽ ചെയ്തിരുന്ന കേസ് ഒത്തുതീർപ്പിലെത്തിച്ചു കൊണ്ടായിരിരുന്നു ഈ വിധി തീർപ്പ് കല്പിച്ചത്.

ക്രിമിനൽ, സിവിൽ കേസുകളൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തിരുന്നില്ല. നിയമവ്യവഹാരത്തിനു മുന്പേ പത്തുലക്ഷം യു.എസ് ഡോളർ കെട്ടിവെച്ചു കേസ് ഒത്തുതീർപ്പിലാക്കി. എബി മക്കപ്പുഴ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം