+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലയിനോ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ജൂണ്‍ 30, ജൂലൈ 1,2 തീയതികളിൽ

പ്ലെയിനോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട പ്ലെയിനോ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ പത്താമത് തിരുനാൾ ജൂണ്‍ 30, ജൂലൈ 1, 2 തീയതികളിൽ നടത്തുവാൻ തീരുമാന
പ്ലയിനോ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ  ജൂണ്‍ 30, ജൂലൈ 1,2 തീയതികളിൽ
പ്ലെയിനോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട പ്ലെയിനോ സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ പത്താമത് തിരുനാൾ ജൂണ്‍ 30, ജൂലൈ 1, 2 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഈവർഷത്തെ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിക്കുന്നതാണ്.

ജൂണ്‍ 30-നു വെള്ളിയാഴ്ചയും ജൂലൈ ഒന്നാം തീയതി ശനിയാഴ്ചയും വൈകിട്ട് 6.30-നു സന്ധ്യാ നമസ്കാരവും ഗാനശുശ്രൂഷയും തുടർന്നു അഭിവന്ദ്യ തിരുമേനിയുടെ പ്രസംഗവും ഉണ്ടായിരിക്കും. ജൂലൈ രണ്ടാംതീയതി ഞായറാഴ്ച രാവിലെ എട്ടിനു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും അഭിവന്ദ്യ തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും. ആശീർവാദം, നേർച്ച വിളന്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ചടങ്ങുകൾക്ക് വികാരി റവ.ഫാ. ബിനു മാത്യൂസ്, അസി. വികാരി റവ ഫാ. ഫിലിപ്പ് ശങ്കരത്തിൽ, ട്രസ്റ്റി ബിജോയി ഉമ്മൻ, സെക്രട്ടറി മറിയ മാത്യു എന്നിവർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ബിനു മാത്യൂസ് (210 687 6192), റവ.ഫാ. ഫിലിപ്പ് ശങ്കരത്തിൽ (469 951 2250), ബിജോയി ഉമ്മൻ (214 491 0406), മറിയ മാത്യു (469 656 8030).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം