+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേടായ കാറിനുള്ളിൽ അകപ്പെട്ട മൂന്നു വയസുകാരൻ ചൂടേറ്റ് മരിച്ചു

ഫോർട്ട് വർത്ത്: വീടിനു മുന്പിൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന കാറിനകത്തു കയറിയ മൂന്നു വയസുകാരൻ ചൂടേറ്റു മരിച്ചു. ഫോർട്ട് വർത്ത് വാൾ ഡോർഫിലുള്ള വീടിനു മുന്നിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സ
കേടായ കാറിനുള്ളിൽ അകപ്പെട്ട മൂന്നു വയസുകാരൻ ചൂടേറ്റ് മരിച്ചു
ഫോർട്ട് വർത്ത്: വീടിനു മുന്പിൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന കാറിനകത്തു കയറിയ മൂന്നു വയസുകാരൻ ചൂടേറ്റു മരിച്ചു. ഫോർട്ട് വർത്ത് വാൾ ഡോർഫിലുള്ള വീടിനു മുന്നിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോൾ മാതാപിതാക്കൾ കാറിനകത്ത് പരിശോധന നടത്തി. ഇതിനകം തന്നെ കുട്ടി കാറിനകത്ത് അബോധാവസ്ഥയിലായിരുന്നു. ഉടനെ ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡാളസ് ഫോർട്ട് വർത്തിൽ താപനില വെള്ളിയാഴ്ച ട്രിപ്പിൾ ഡിജിറ്റായിരുന്നു(101 ഡിഗ്രി). ലോക്ക് ചെയ്യാതെ കിടന്നിരുന്ന കാറിൽ കുട്ടി കയറിയിരുന്നശേഷം പുറത്തു കടക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നാണ് അന്വേഷിക്കുന്നുണ്ട്. പുറത്തു കിടക്കുന്ന കാറുകളിൽ കുട്ടികൾ കയറി കൂടുന്നത് അപകടം വരുത്തിവയ്ക്കുമെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്ന് ഷെറിഫ് ഡിപ്പാർട്ട്മെന്‍റ് പറയുന്നു. അശ്രദ്ധയായി കുട്ടികളെ പുറത്തു കളിക്കാൻ വിട്ട മാതാപിതാക്കൾക്കെതിരെ നടപടി ഉണ്ടാകുമോ എന്ന് അന്വേഷണം പൂർത്തിയായലേ പറയാൻ കഴിയൂ എന്ന് ഷെറിഫ് ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ