+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

അബുദാബി: സിബിഎസ്ഇ, ഐഎസ്സി, സ്റ്റേറ്റ് ബോർഡ് പരീക്ഷകളിൽ 10, 12 ക്ലാസുകളിൽ യുഎഇ യിൽ പഠിച്ച് ഉന്നത വിജയം നേടിയ അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഇടവകാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. ജൂണ
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
അബുദാബി: സിബിഎസ്ഇ, ഐഎസ്സി, സ്റ്റേറ്റ് ബോർഡ് പരീക്ഷകളിൽ 10, 12 ക്ലാസുകളിൽ യുഎഇ യിൽ പഠിച്ച് ഉന്നത വിജയം നേടിയ അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഇടവകാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. ജൂണ്‍ 23 ന് വിശുദ്ധ കുർബാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. എം.സി. മത്തായി മാറഞ്ചേരിൽ, സഹ വികാരി ഫാ. ഷാജൻ വർഗീസ് എന്നിവർ ചേർന്ന് കുട്ടികൾക്ക് മൊമെന്േ‍റാ സമ്മാനിച്ചു. ഇടവക ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്രമംഗലം ജോയിന്‍റ് ട്രസ്റ്റി റെജിമോൻ മാത്യു, ജോയിന്‍റ് സെക്രട്ടറി ജെയിംസണ്‍ പാപ്പച്ചൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള