+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹനോനോ 2017 കൂപ്പണ്‍ പ്രകാശനം നിർവഹിച്ചു

കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹനോനോ 2017ന്‍റെ (HANONO2017) കൂപ്പണ്‍ പ്രക
ഹനോനോ 2017 കൂപ്പണ്‍ പ്രകാശനം നിർവഹിച്ചു
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹനോനോ 2017ന്‍റെ (HANONO-2017) കൂപ്പണ്‍ പ്രകാശനം ചെയ്തു. കൂപ്പണ്‍ കണ്‍വീനർ അനിൽ വർഗീസിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരിയും സംഘടനയുടെ പ്രസിഡന്‍റുമായ ഫാ. ജേക്കബ് തോമസ് പ്രകാശനം നിർവഹിച്ചു. തുടർന്ന് ആദ്യവില്പന, “MGM SAVE A LIFE PHASE-II” കണ്‍വീനർ കെ.കെ. തന്പിക്ക് നൽകി വികാരി നിർവഹിച്ചു.

ജൂണ്‍ 23ന് അബാസിയ പാർസനേജിൽ നടന്ന ചടങ്ങിൽ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്, ഇടവക ആക്ടിംഗ് ട്രഷറർ സിബു അലക്സ്, സെക്രട്ടറി ഏബ്രഹാം സി. അലക്സ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ബാബു വർഗീസ്, ഷാജി ഇലഞ്ഞിക്കൽ, ഹനോനോ 2017 ജനറൽ കണ്‍വീനർ ദീപക് അലക്സ് പണിക്കർ, ജോയിന്‍റ് ജനറൽ കണ്‍വീനർ തോമസ് വർഗീസ്, ഫിനാൻസ് കണ്‍വീനർ ഉമ്മൻ വി. കുര്യൻ, എംജിഎം വൈസ് പ്രസിഡന്‍റ് റെജി ഉമ്മൻ, സെക്രട്ടറി ജേക്കബ് തോമസ്, മറ്റ് ഭാരവാഹികളും അംഗങ്ങളും സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ