+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാന വായനാദിനാഘോഷം സംഘടിപ്പിച്ചു

ന്യൂയോർക്ക്: വായനാദിനാഘോഷം സംഘടിപ്പിച്ചുകൊണ്ട് ലാന പുതിയ ചരിത്രം കുറിച്ചു. ലാന സെക്രട്ടറി ജെ. മാത്യൂസ് മുൻകൈ എടുത്ത് കേരളാ സെന്‍ററിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിൽ സാഹിത്യ, സാംസ്കാരിക രംഗത്തെ ഒട്ട
ലാന വായനാദിനാഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: വായനാദിനാഘോഷം സംഘടിപ്പിച്ചുകൊണ്ട് ലാന പുതിയ ചരിത്രം കുറിച്ചു. ലാന സെക്രട്ടറി ജെ. മാത്യൂസ് മുൻകൈ എടുത്ത് കേരളാ സെന്‍ററിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിൽ സാഹിത്യ, സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തിൽ സാക്ഷരതാ വിപ്ലവം സംഘടിപ്പിച്ച പി.എൻ. പണിക്കരുടെ ഓർമയ്ക്കായാണ് അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 18ന് കേരളത്തിൽ വായനാദിനം ആചരിക്കുന്നത്.

1995ൽ അന്തരിച്ച ആ അക്ഷരനായകന് ആദരാഞ്ജലി അർപ്പിച്ച് തുടക്കം കുറിച്ച യോഗം അമേരിക്കയിലെ ഈ രംഗത്തെ തുടക്കമായി സംഘാടകർ വിശേഷിപ്പിച്ചു. പി.എൻ. പണിക്കർ എന്ന മിഡിൽ സ്കൂൾ അധ്യാപകൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് 1945ൽ തുടക്കമിടുന്പോൾ കേരളത്തിൽ 50ൽ കൂടുതൽ ലൈബ്രറികകളില്ലായിരുന്നുവെന്നു ജെ. മാത്യൂസ് ചൂണ്ടിക്കാട്ടി. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറയുന്പോൾ അതു 6000 ആയിരുന്നു. നാടിന്‍റെ മുക്കിലും മൂലയിലും ലൈബ്രറികൾ ഉണ്ടാവുകയും ജനം ആവേശപൂർവം പുസ്തക താളുകളിൽ പുതിയ ലോകം കണ്ടെത്തുകയും ചെയ്തുവെന്ന് ചർച്ചകളിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

ഷില്ലോംഗിൽ നാൽപ്പതു വർഷത്തിലേറെയായി വൈദീകനായി സേവനം ചെയ്ത ഫാ. സഖറിയാസ് ജോർജ്, ജോർജ് ജോസഫ്, ജോണ്‍ വേറ്റം, രാജു തോമസ്, ജോസ് ചെരിപുറം, ഡോ. എൻ. പി. ഷീല, സാംസി കൊടുമണ്‍, പി.ടി. പൗലോസ്, സന്തോഷ് പാലാ, വർഗീസ് ചുങ്കത്തിൽ, ജെ. മാത്യൂസ്, അലക്സ് എസ്തപ്പാൻ, ഇമ്മാനുവേൽ സെബാസ്റ്റ്യൻ തുടങ്ങി ഒട്ടേറെ പേർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.