+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി ഉമ്മുൽഹമാം ഏരിയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. ഉമ്മുൽഹമാം പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളേയും കുടാതെ ഇന്ത്യയിലെ വി
കേളി ഉമ്മുൽഹമാം ഏരിയ ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. ഉമ്മുൽഹമാം പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളേയും കുടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പടെ സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ ഇഫ്താറിൽ പങ്കെടുത്തു. കുടുംബങ്ങൾക്കും സ്ത്രീകൾക്കും നോന്പുതുറക്കായി പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു.

ഒറൂബ ടെന്‍റ്പാർക്കിൽ സംഘടിപ്പിച്ച ഇഫ്താറിന് ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ചന്ദുചൂഡൻ, ഏരിയ സെക്രട്ടറി രവീന്ദ്രൻ പട്ടുവം, പ്രസിഡന്‍റ് ഒ.പി. മുരളി, സംഘാടക സമിതി ഭാരവാഹികളായ അജയകുമാർ, കൃഷ്ണകുമാർ, സുധാകരൻ, ഷാജു, ജ്യോതിപ്രകാശ്, ബിജു, നൗഫൽ, ഷിഹാബുദ്ദീൻ, സംഘാടക സമിതി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയയിലെ വിവിധ കേളി യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദയാനന്ദൻ ഹരിപ്പാട്, കേളി വൈസ് പ്രസിഡന്‍റ് മെഹ്റൂഫ് പൊന്ന്യം എന്നിവരും ഇഫ്താറിൽ പങ്കെടുത്തു.