+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോണ്‍ഫറൻസ്: സുവനീർ തയാറായിവരുന്നു

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീർ പ്രസിദ്ധീകരണത്തിന് തയാറായി വരുന്നു. 345 പേജുകൾ ഉള്ള സുവനീറിൽ 33 രചനകളും 419 പരസ
ഫാമിലി കോണ്‍ഫറൻസ്: സുവനീർ തയാറായിവരുന്നു
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീർ പ്രസിദ്ധീകരണത്തിന് തയാറായി വരുന്നു. 345 പേജുകൾ ഉള്ള സുവനീറിൽ 33 രചനകളും 419 പരസ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് സുവനീറിലൂടെ 101,000 ഡോളർ സമാഹരിച്ചു കഴിഞ്ഞതായി ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ് അറിയിച്ചു. ഇനിയും കിട്ടാനുള്ള 25,000 ഡോളർ കൂടി കിട്ടാനുണ്ട്.

മാസങ്ങൾക്ക് മുൻപ് തന്നെ ബിസിനസ് സുവനീർ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള അക്ഷീണ പ്രയത്നിലായിരുന്ന കമ്മിറ്റിയംഗങ്ങളെന്ന് ചീഫ് എഡിറ്റർ എബി കുര്യാക്കോസ് അറിയിച്ചു. ഇതിനു വേണ്ടി ഭദ്രാസനത്തിലെ 90 ശതമാനം പള്ളികളിലും സുവനിയർ പ്രതിനിധികൾ നേരിട്ടെത്തിയിരുന്നു. ടൊറന്േ‍റാ മുതൽ കരോളീന വരെയുള്ള പള്ളികൾ സന്ദർശിച്ചു. എല്ലായിടത്തും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. റവ. ഫാ. പൗലോസ് റ്റി. പീറ്റർ, ഡോ. സോഫി വിൽസൻ എന്നിവരുടെ നേതൃത്വത്തിലാണ് സുവനിയറിന്‍റെ എഡിറ്റോറിയൽ ജോലികൾ പൂർത്തീകരിച്ചത്.

കുര്യാക്കോസ് തര്യൻ, സൂസൻ തോമസ്, ഫിലിപ്പോസ് സാമുവൽ, മാത്യു വറുഗീസ്, വറുഗീസ് പി. ഐസക്ക്, സജി. എം. പോത്തൻ, തോമസ് വറുഗീസ്, വിനു കുര്യൻ, ജയ്സണ്‍ തോമസ്, ജയിംസ് സാമുവൽ, രാജൻ പടിയറ, ജോർജ് വറുഗീസ്, ജോർജ് പി. തോമസ് എന്നിവരായിരുന്നു ബിസിനസ്സ് സുവനീറിന്‍റെ ഫിനാൻസ് കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചത്.

ഫിലിപ്പോസ് സാമുവൽ, മാത്യു വറുഗീസ്, രാജൻ ജോർജ്്, വറുഗീസ് പി. ഐസക്ക്, ജോർജ് പി. തോമസ്, ജയിംസ് സാമുവൽ, ക്യാപ്റ്റൻ രാജു ഫിലിപ്പ്, മാത്യു സാമുവൽ, ജോർജ് വറുഗീസ്, മോളി പൗലോസ്, സുനോജ് തന്പി എന്നിവർ ഏരിയ കോർഡിനേറ്റർമാരായി സുവനീറിന്‍റെ ഫണ്ട് ശേഖരണത്തിനായി പ്രവർത്തിച്ചു. ജൂലൈ 12 മുതൽ 15 വരെ പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്‍വൻഷൻ സെന്‍ററിലാണ് കോണ്‍ഫറൻസ് നടക്കുന്നത്. കോണ്‍ഫറൻസ് ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഫണ്ട് ശേഖരണം നടത്തുകയും കോണ്‍ഫറൻസിന് ആഴ്ചകൾക്ക് മുൻപു തന്നെ പ്രിന്‍റിംഗ് ജോലികൾ തീർക്കുവാനും സാധിച്ചതിലുള്ള സന്തോഷവും അഭിമാനവും കോഓർഡിനേറ്റർ ഫാ. വറുഗീസ് എം. ഡാനിയൽ, സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ ജീമോൻ വറുഗീസ് എന്നിവർ അറിയിച്ചു.