ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഏഴാമത് മലയാളി ഇന്റർചർച്ച് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്റ് ജൂലൈ 15ന് (ശനി) നടക്കും. സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോൾ കോർട്ടിലായിരിക്കും മൽസരങ്ങൾ.
രാവിലെ പത്തുമുതൽ ലീഗ് മൽസരങ്ങൾ നടക്കും. സീറോമലബാർ ഇടവകവികാരി ഫാ. വിനോദ് മഠത്തിപറന്പിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സെമിഫൈനൽ, ഫൈനൽ മൽസരങ്ങൾ അന്നേദിവസംതന്നെ നടക്കും. ഫിലാഡൽഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളിൽനിന്നുള്ള ടീമുകൾ മൽസരങ്ങളിൽ പങ്കെടുക്കും.
ആറുവർഷങ്ങൾ മുൻപ് പ്രാദേശികതലത്തിൽ ആരംഭിച്ച വോളിബോൾ ടൂർണമെന്റ് എല്ലാവർഷവും ജൂലൈ മാസത്തെ രണ്ടാമത്തെ വീക്കെൻഡിൽ ആണ് നടത്തുന്നത്. ടൂർണമെന്റിന്റെ ഫൈനൽ മൽസരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് സീറോ മലബാർ എവർ റോളിംഗ് ട്രോഫികളും വ്യക്തിഗത മികവ് പുലർത്തുന്നവർക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.
ട്രസ്റ്റിമാരായ മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, റോഷിൻ പ്ലാമൂട്ടിൽ, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ മേൽനോട്ടത്തിൽ സെബാസ്റ്റ്യൻ ഏബ്രാഹം കിഴക്കേതോട്ടം, ലയോണ്‍സ് തോമസ് (രാജീവ്) എന്നിവർ കോഓർഡിനേറ്റർമാരായി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ജൂലൈ ഒന്നിനകം രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്രേ്റഷൻ ഫീസ് 100 ഡോളർ ആണ്.
വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടം 267 467 2650
ലയോണ്‍സ് തോമസ് (രാജീവ്) 215 459 2942, മോഡി ജേക്കബ് 215 667 0801, ഷാജി മിറ്റത്താനി 215 715 3074, ടോം പാറ്റാനിയിൽ 267 456 7850.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ