+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് കണ്‍വെൻഷന് തയാറെടുപ്പുകളുമായി കഐച്ച്എൻഎ ഹുസ്റ്റണ്‍

ഹൂസ്റ്റൻ: ഡിട്രോയിറ്റിൽ ജൂലൈ ഒന്നാംതീയതി മുതൽ നാലാം തീയതിവരെ നടക്കുന്ന കഐച്ച്എൻഎ കണ്‍വെൻഷനു തയാറെടുപ്പുകളുമായി ഹൂസ്റ്റണ്‍ ഒരുങ്ങി .സൗഹൃദം തീയറ്റേഴ്സ് ഹുസ്റ്റൻ അവതരിപ്പിക്കുന്ന ദുര്യോധനന്‍റെ കുരുക്
ഡിട്രോയിറ്റ് കണ്‍വെൻഷന് തയാറെടുപ്പുകളുമായി കഐച്ച്എൻഎ ഹുസ്റ്റണ്‍
ഹൂസ്റ്റൻ: ഡിട്രോയിറ്റിൽ ജൂലൈ ഒന്നാംതീയതി മുതൽ നാലാം തീയതിവരെ നടക്കുന്ന കഐച്ച്എൻഎ കണ്‍വെൻഷനു തയാറെടുപ്പുകളുമായി ഹൂസ്റ്റണ്‍ ഒരുങ്ങി .സൗഹൃദം തീയറ്റേഴ്സ് ഹുസ്റ്റൻ അവതരിപ്പിക്കുന്ന ദുര്യോധനന്‍റെ കുരുക്ഷേത്രം മുഖ്യ ആകർഷണമാകും.18 അക്ഷൗഹിണിയുടെ ആധിപത്യത്തിൽ നിന്ന് കുരുക്ഷേത്ര യുദ്ധത്തിന്‍റെ അവസാനം കിരീടം നഷ്ടപ്പെട്ട ദുര്യോധനന്‍റെ പകയുടെ കഥ പറയുന്ന ശ്രീകൃഷ്ണൻ ഗിരിജ സംവിധാനം ചെയ്യുന്ന നാടകം ശ്രദ്ധേയമാകും .

നോർത്ത് അമേരിക്കയിലെ മികച്ച നർത്തകർ അവതരിപ്പിക്കുന്ന കണ്‍വെൻഷനിലെ നൃത്തോത്സവത്തിൽ ഭാരതീയ നാട്യ കലകളിൽ അന്തർ ദേശീയ രംഗത്ത് പ്രശസ്തയായ ഡോ സുനന്ദാ നായരുടെ ശിക്ഷണത്തിൽ കലാകാരികൾ പങ്കെടുക്കും .പല്ലാവൂർ ശ്രീധരന്‍റെ നേതൃത്വത്തിൽ നടക്കുന്ന വാദ്യ മേളങ്ങളിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സോപാന സംഗീത വിദ്വാൻ പല്ലശന ശ്രീജിത്ത് മാരാർ പങ്കെടുക്കും .

കഐച്ച്എൻഎയുടെ വളർച്ചക്ക് എക്കാലത്തും ശക്തമായ പിന്തുണ നൽകിയിട്ടുള്ള ക്ഷേത്ര നഗരിയായ ഹുസ്റ്റണിലെ ഹൈന്ദവ സമൂഹത്തിൽ നിന്ന് ,മുപ്പതിലേറെ കുടുംബങ്ങൾ പങ്കെടുത്തു ഇത്തവണയും ശക്തമായ സാന്നിധ്യം അറിയിക്കുന്നു . പങ്കെടുക്കുന്ന കുടുംബങ്ങളുടെ എണ്ണം കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമായ ഡിട്രോയിറ്റ് കണ്‍വെൻഷനു ഹ്യൂസ്റ്റനിൽ നിന്ന് ലഭിച്ച പിന്തുണയിൽ പ്രസിഡന്‍റ് സുരേന്ദ്രൻ നായർ രജിസ്ട്രെഷനു ചുക്കാൻ പിടിച്ച ഡയറക്ടർ ബോർഡ് അംഗം രഞ്ജിത് നായരെയും കെ എച്ച്എൻ എ ഹുസ്റ്റണ്‍ കോർഡിനേറ്റർ വിനോദ് വാസുദേവനെയും നന്ദി അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം